കോഴിക്കോട് മിഠായി തെരുവിൽ സംഘർഷം!! നടുറോഡിൽ വ്യാപാരികളും പോലീസുകാരും ഏറ്റുമുട്ടുന്നു..!! കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്; കടകൾ മുഴുവൻ പ്രവർത്തിക്കാൻ അനുവദിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും, ജീവിക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നതെന്നും വ്യാപാരികൾ
ലോക്ക്ഡൗണിന്റെ പേരിൽ കടകൾ തുടർച്ചയായി അടച്ചിടുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. യൂത്ത് കോൺഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവധിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജീവിക്കാൻ വേണ്ടിയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. കടകൾ മുഴുവൻ പ്രവർത്തിക്കാൻ അനുവദിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകും. തങ്ങളുടേത് ന്യായമായ ആവശ്യമാണ്. ബിവറേജസിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തുന്നുണ്ട്. എന്തുകൊണ്ടാണ് വ്യാപാരികളെ സർക്കാർ അവഗണിക്കുന്നതെന്നും ഇവർ ചോദിക്കുന്നു.
ലോക്ക്ഡൗണിന്റെ സമയത്ത് വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ടുപോയത്. സർക്കാർ കണ്ണുതുറക്കണം. വ്യാപാരികളെയും പരിഗണിക്കണം. ജീവിക്കാൻ കഴിയുന്നില്ല. ലക്ഷക്കണക്കിന് രൂപയുടെ കടംകയറി ആത്മഹത്യയുടെ വക്കിലാണ് തങ്ങളെന്നും വ്യാപാരികൾ പറയുന്നു.
കോഴിക്കോടിലെ ഏറ്റവും പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ്. തെരുവും, തെരുവിനെ മുറിച്ചു പോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്. വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽവയും നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്. തെരുവിന്റെ ഇരുവശങ്ങളും ഹൽവ കടകൾ കൊണ്ടും തുണിക്കച്ചവടങ്ങൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ്.
എന്നാൽ, കോവിഡ് പിടിമുറുക്കിയതോടെ ഇവിടത്തെ സാദാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കോഴിക്കോട് നഗരത്തിൽ ഏറ്റവും കൂടുതൽ വില്പനശാലകൾ ഉള്ള സ്ഥലമാണ് എസ് എം സ്ട്രീറ്റ് എന്ന മിഠായിത്തെരുവ്. ഹൽവ്വയുംമിഠായികളും വിൽക്കുന്ന കടകളായിരുന്നു മിട്ടായി തെരുവിൽ കൂടുതലായി ഉണ്ടായിരുന്നെതെങ്കിൽ ഇന്നു സ്ഥിതി അതല്ല.
ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതലായുള്ളത് തുണിക്കച്ചവടമാണ്. ഖാദി എമ്പോറിയവും മിഠായി തെരുവിലാണ്. കേരളത്തിലെ ഏറ്റവും വലിയ ഖാദി എമ്പോറിയങ്ങളിൽ ഒന്നാണിത്. പക്ഷേ, ലോക്ക്ഡൗൺ ഇവയുടെ നിറത്തെ തന്നെ കെടുത്തിയിരിക്കുന്നു. പച്ചയായ ജീവിതങ്ങൾ മരണത്തിന്റെ വക്കിൽ എത്തിനിൽക്കുന്നു.
https://www.facebook.com/Malayalivartha