നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? കുടുംബത്തിന്റെ സല്‍പേര് ഇല്ലാതായി... ഇന്‍ഡസ്ട്രിയിൽ അംഗീകാരങ്ങള്‍ റദ്ദാക്കപ്പെട്ടു, നിരവധി പ്രോജക്ടുകള്‍ ഉപേക്ഷിക്കേണ്ടിവന്നു: തെളിവെടുപ്പിനായി മുംബൈയിലെ വസിതിയിലേക്ക് കൊണ്ട് വന്നപ്പോൾ രാജ്‌കുന്ദ്രയോട് ആദ്യമായി പൊട്ടിത്തെറിച്ച് ശില്പാഷെട്ടി
കഴിഞ്ഞയാഴ്ച അറസ്റ്റിലായശേഷം വെള്ളിയാഴ്ച വൈകിട്ട് ആദ്യമായി മുംബൈയിലെ വസതിയിലേക്കു തെളിവെടുപ്പിനായി പൊലീസ് കൊണ്ടുവന്നതിനെ തുടർന്ന് ക്ഷുഭിതയായി ശിൽപഷെട്ടി. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ ഡി ടി വി ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രകോപിതയായി ശില്പ ഷെട്ടി പറഞ്ഞതിങ്ങനെയാണ്, നമുക്ക് എല്ലാം ഉണ്ട്, ഇതെല്ലാം ചെയ്യേണ്ടതിന്റെ ആവശ്യം എന്തായിരുന്നു? കുടുംബത്തിന്റെ സല്‍പേര് ഇല്ലാതായി.
ഇന്‍ഡസ്ട്രിയില്‍ അവരുടെ അംഗീകാരങ്ങള്‍ റദ്ദാക്കപ്പെട്ടു, നിരവധി പ്രോജക്ടുകള്‍ ഉപേക്ഷിക്കേണ്ടിവന്നു' അശ്ലീല വിഡിയോ നിര്‍മാണ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് രാജ് കുന്ദ്രയോടു തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ഭാര്യ ഇങ്ങനെയായിരുന്നു പൊട്ടിതെറിച്ചുകൊണ്ട് കരഞ്ഞത്.
കേസിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക നഷ്ടത്തെക്കുറിച്ചും ശില്‍പ സംസാരിച്ചെന്നാണു വിവരം. മൊബൈല്‍ ആപ്ലികേഷനുകള്‍ വഴി അശ്ലീല ഉള്ളടക്കം നിര്‍മിച്ചതിനും സ്ട്രീം ചെയ്തതിനുമാണു കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ബംഗ്ലാവില്‍ തിരച്ചില്‍ നടത്തിയ പൊലീസ് ശില്‍പയില്‍ നിന്നു മൊഴിയെടുത്തു. അതേസമയം കേസില്‍ ശില്‍പയ്ക്കു പങ്കാളിത്തമുണ്ടെന്നതിന്റെ തെളിവുകള്‍ ഇതുവരെ കിട്ടിയില്ലെന്നാണു പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha