ശാസ്ത്രലോകത്തിന്റെ മനസ്സിനു കുളിരേകിക്കൊണ്ട് ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി! ഭാവിദൗത്യങ്ങളിൽ പ്രതീക്ഷയായി ഇൻഫ്രറെഡ് സ്‌പെക്ടറോ മീറ്റർ; ഇന്ത്യയ്ക്കിത് അഭിമാനനേട്ടം
ആകാശ ഗോളങ്ങളിലേക്കു മിഴിനട്ടിരിക്കുന്ന ശാസ്ത്രലോകത്തിന്റെ മനസ്സിനു കുളിരേകിക്കൊണ്ട് ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തി. രണ്ടു വർഷം മുൻപ് വിക്ഷേപിച്ച ചന്ദ്രയാൻ 2 ഓർബിറ്ററാണ് ചന്ദ്രോപരിതലത്തിൽ ഹൈഡ്രോക്സിൽ (OH) തന്മാത്രകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. സൗരവാതം പതിച്ചുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ വഴിയാണ് ഇവയുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞന്മാരുടെ ഇപ്പോഴത്തെ അനുമാനം.
ഇസ്‌റോയുടെ അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററാണ് ഈ പെക്ട്രോമീറ്റർ നിർമ്മിച്ചത്. ഭാവിദൗത്യങ്ങളിൽ ഇതു വലിയ സ്വാധീനം ചെലുത്തുമെന്നാണു പ്രതീക്ഷ.
2019 ജൂലായ് 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാന്‍-2 സെപ്റ്റംബര്‍ രണ്ടിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. ചന്ദ്രനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള എട്ടോളം പരീക്ഷണങ്ങള് ചന്ദ്രയാന്‍-2 പരീക്ഷണങ്ങളാണ് നടത്തി വരുന്നത്.
2020 ഡിസംബറിലാണ് ചന്ദ്രയാന്റെ ആദ്യ പരീക്ഷണ വിവരങ്ങൾ പുറത്ത് വിടുന്നത്. പുറത്തുവിട്ട വിവരങ്ങള്‍ ബെംഗളുരുവിനടുത്തുള്ള ബ്യാലലുവിലെ ഇന്ത്യന്‍ സ്‌പേസ് സയന്‍സ് ഡാറ്റാ സെന്ററിലാണ് അന്ന് ആര്‍ക്കൈവ് ചെയ്തത്. ഐഎസ്ആര്‍ഒയുടെ ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള നോഡല്‍ സെന്ററാണ് ഇന്ത്യന്‍ സ്‌പേസ് സയന്‍സ് ഡാറ്റാ സെന്റര്‍.
ചന്ദ്രനില്‍ പേടകമിറക്കി വിവര ശേഖരണം നടത്താനായിരുന്നു ചന്ദ്രയാന്‍ രണ്ടിലൂടെ ഐഎസ്ആര്‍ഓ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ലാന്റര്‍ സുരക്ഷിതമായി ഇറക്കുന്നതില്‍ പരാജയപ്പടുകയായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഇതില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചദ്രയാൻ-2 വിന് മുൻപേ എം 3 എന്ന ഉപകരണമാണ് ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിലും പ്രകാശിത മേഖലകളിലും ജലത്തിന്റെയും ഹൈഡ്രോക്സിലിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഈ ഉപകരണം നിർമ്മിച്ചത് അമേരിക്കയുടെ നാസ ആയിരുന്നു.
2009-തിലാണ് പതിറ്റാണ്ടുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ അമ്പിളി മാമനില്‍ വെള്ളം കണ്ട കാര്യം അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും ഇന്ത്യയുടെ ഐ.എസ്.ആര്‍.ഒയും ചേർന്ന് സ്ഥിതീകരിക്കുന്നത്.
ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പറും മറ്റു രണ്ടു പര്യവേക്ഷണ പേടകങ്ങളും നല്‍കിയ വിവരങ്ങള്‍ അപഗ്രഥിച്ച് അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണമായ 'സയന്‍സി'ല്‍ പ്രസിദ്ധീകരിച്ച മൂന്നു പ്രബന്ധങ്ങളിലൂടെയാണ് ചന്ദ്രനിലെ ജലസാന്നിധ്യം വെളിപ്പെടുത്തുന്ന വിവരം പുറത്തുവിട്ടത്.
അഭൗമ ഗോളങ്ങളില്‍ ജീവസാന്നിധ്യമുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ആവേശം പകരുന്നതായിരുന്നു അത്. ഇതിന്റെ പിന്നാലെ നടത്തിയ പരീക്ഷണങ്ങളിലാണ് ചന്ദ്രയാൻ
-2 വിജയം കൈവരിച്ചിരിക്കുന്നതും.
ചന്ദ്രന്റെ ഉപരിതലത്തിലെ പാറകളില്‍ ഓക്‌സിജനും ഹൈഡ്രജനും തമ്മില്‍ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നുണ്ടെന്നതിന്റെ തെളിവുകളാണ് നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത നാസയ്ക്കും ഐ.എസ്.ആര്‍. ഒയ്ക്കും അന്ന് ലഭിച്ചത്.
https://www.facebook.com/Malayalivartha