തൃശൂരും പാലക്കാടും ഭൂചലനം! പീച്ചി ഡാമും അപകടത്തിലോ?
പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം നടന്നതായിട്ടാണ് ഇപ്പോൾ വാർത്തകൾ ലഭിച്ചിരിക്കുന്നത്. തൃശൂരില്‍ പീച്ചി, പട്ടിക്കാട് മേഖലയിലും പാലക്കാട് കിഴക്കാഞ്ചേരിയിലെ മലയോര മേഖലയായ പാലക്കുഴിയിലുമാണ് ഭൂചലനം ഉണ്ടായത്.
പീച്ചി ഡാമിന്റെ പരിസരത്ത് നേരിയ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകൾ ആദ്യം പുറത്ത് വന്നിരുന്നു. പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തി. ഭൂചലനത്തില്‍ നിരവധി വീടുകളുടെ ഭിത്തികളില്‍ വിള്ളലുണ്ടായിട്ടുണ്ട് എന്നാണ് പരിസരവാസികൾ വ്യക്തമാക്കിയിട്ടുള്ളത്. പനംകുറ്റി, വാല്‍ക്കുളമ്പ്, പോത്തുചാടി മേഖലയിലും ഭൂചനത്തിന്റെ പ്രതിഫലനമുണ്ടായി.
ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ ഭയപ്പാടോടയാണ് ഇപ്പോൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. ചില വീടുകളിലെ കട്ടിലുകള്‍ ചലിച്ചതോടെയാണ് ഭൂചലമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്.
തൃശ്ശൂരിന് പുറമേ പാലക്കാടും ഏകദേശം ഇതേ സമയത്ത് തന്നെ ഭൂചലനം ഉണ്ടായി. പീച്ചി ഡാമിന്റെ മറുവശമായ പാലക്കാട് കിഴക്കഞ്ചേരിയിലെ പാലക്കുഴിയിലും ഭൂചലനം ഉണ്ടായി. അഞ്ചു സെക്കന്‍ഡ് നേരത്തേക്കാണ് ഭൂചലനം ഉണ്ടായത്.
ഇടിമുഴക്കം പോലുളള ശബ്ദത്തോടുകൂടിയാണ് രണ്ടു തവണ ഭൂമി കുലുങ്ങിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടുകളുടെ ചുമരില്‍ വിളളലുണ്ടായിട്ടുണ്ട്. കിഴക്കഞ്ചേരി വില്ലേജ് ഓഫീസര്‍ ഇത് ഭൂചലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha