സ്ഥിരീകരിച്ച് പെന്റഗൺ... കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഉഗ്ര സ്‌ഫോടനം... 13 പേർ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിന് മുന്നിൽ തുടർ സ്ഫോടനങ്ങൾ നടന്നു എന്നതാണ്. മുന്നറിയിപ്പ് നൽകി ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഈ സംഭവം നടന്നത്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്.
കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ചാവേർ ആക്രമണം നടന്നത് ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. 13 പേർ മരിച്ചതായാണ് പ്രാഥമിക വിവരം. ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കുന്ന നടപടികൾക്കിടെയാണ് ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം ഉണ്ടായത്. നിരവധി പേർ ഗേറ്റിന് പുറത്ത് കാത്തു നിൽക്കുന്നതിന് സമീപമായിരുന്നു സ്ഫോടനം ഉണ്ടായത്.
ഇവിടെ നിന്നുള്ളതെന്ന് കരുതപ്പെടുന്ന നിരവധി ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ബ്രിട്ടീഷ് സൈനികർ നിലയുറപ്പിച്ചിരുന്ന പോസ്റ്റിലേക്കാണ് ചാവേർ എത്തിയതെന്നാണ് പുതിയ സൂചന.
സംഭവത്തിന്റെ വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല എന്നാണ് കരുതുന്നത്. സ്ഫോടനത്തിൽ 13 പേർ മരിച്ചതായും മൂന്ന് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പെൻഗൺ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ കവാടത്തിന് മുന്നിൽ വെച്ച് ഒരാൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന. പിന്നാലെ വിവിധ സേനകൾ വെടിയുതിർത്തെന്നും റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളത്തിലെ അബ്ബി ഗേറ്റിനടുത്താണ് സ്ഫോടനം. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. സ്ത്രീകളും കുട്ടികളും താലിബാൻ തീവ്രവാദികളുമടക്കം 13 പേർ മരിച്ചതായി അഫ്ഗാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതി വിലയിരുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാമത്തെ സ്ഫോടനം നടന്നത് കാബൂൾ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകൾക്ക് മുന്നിൽ സ്ഫോടനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിരുന്നു. ഇന്നലെ സ്ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ആക്രമണം.
സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ വെടിവെപ്പ് ആരൊക്കെ തമ്മിലാണെന്നും വ്യക്തമല്ല. അമേരിക്ക, റഷ്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ സേനകൾ വിമാനത്താവളത്തിന് ഉള്ളിലുണ്ട്.
ഇവരിലാരെങ്കിലും വെടിവെച്ചതായി സ്ഥിരീകരണമില്ല. ബ്രിട്ടീഷ് പോസ്റ്റ് നേരത്തെ ഭീകരാക്രമണം ഉണ്ടാവുമെന്ന ഇൻറലിജൻസ് വിവരത്തിൻറെ അടിസ്ഥാനത്തിൽ അടച്ചിട്ടിരുന്നു. കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാവും.
https://www.facebook.com/Malayalivartha