ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വടക്കന്‍ തമിഴ്‌നാട്ടില്‍ ഇന്നു കരതൊടും.... ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വടക്കന്‍ തമിഴ്‌നാട്ടില്‍ ഇന്നു കരതൊടും. ഇതിനുമുന്നോടിയായി കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. 23 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. വടക്കന്‍ തീരദേശ ജില്ലകളില്‍ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അതേസമയം ആന്ധ്രാപ്രദേശില്‍ കലിതുള്ളി പെരുമഴ.... വിവിധ നഗരങ്ങളില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു, തീര്‍ഥാടന കേന്ദ്രമായ തിരുപ്പതി ക്ഷേത്രത്തിന് പരിസരത്തും വെള്ളപ്പൊക്കം, തിരുപ്പതിയില്‍ ഇറക്കേണ്ട പല വിമാനങ്ങളും വഴി തിരിച്ച് വിട്ടതായി വിമാനത്താവള അധികൃതര്‍
ആന്ധ്രപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ രീതിയിലുള്ള വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരപ്പത്തൂര്‍, വെല്ലൂര്‍ ജില്ലകളിലാണ് കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയത്.
https://www.facebook.com/Malayalivartha