ഇന്ത്യയെ ആക്രമിക്കാന്‍ പാഞ്ഞെത്തി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; ഇന്ദിരാ ഗാന്ധിയുടെ മാസ്റ്റര്‍ പ്ലാനില്‍ റഷ്യ ഇറക്കിയ വജ്രായുധം കണ്ട്; തിരിഞ്ഞോടി അമേരിക്ക;
ബംഗ്ലാദേശ് വിമോചനത്തിന് ഇന്ന് 50 വര്‍ഷം. ഇന്ത്യയുടെ യുദ്ധ ചരിത്രത്തിലെ ഏറ്റവും മനോഹരവും ധീരവുമായ ദിനമായിട്ടാണ് ഈ ദിനത്തെ കാണേണ്ടത്. രാജ്യം പാകിസ്ഥാനെതിരെയുള്ള വിജയം ആഘോഷിക്കുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ധൈര്യം ലോകം തിരിച്ചറിഞ്ഞ ദിനം കൂടിയായി വേണം ചേര്‍ത്തുവായിക്കാന്‍. ബംഗ്ലാദേശ് എന്ന പുതുരാജ്യത്തിന്റെ പിറവി ഇങ്ങനെയായിരുന്നു...
1971 ഡിസംബര്‍ മാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസത്തിന്റെ ദിവസങ്ങളായിരുന്നു. പാകിസ്ഥാന്‍ എന്ന ശത്രു രാഷ്ട്രത്തിന്റെ ഒരു വശത്തെ എന്നേക്കുമായി ഒഴിവാക്കാന്‍ ഇന്ത്യയ്ക്കായി. ബംഗ്ലാദേശ് എന്ന പുതുരാഷ്ട്ര പിറവിക്കും അത് വഴിയൊരുക്കി. 50 വര്‍ഷത്തിന് മുന്‍പു നടന്ന ഈ വിജയത്തിന്റെ പ്രസക്തി ഇപ്പോഴും വളരെ വലുതാണ്, പ്രത്യേകിച്ച് പാകിസ്ഥാനും ചൈനയും ഒറ്റക്കെട്ടായി ഇന്ത്യയ്‌ക്കെതിരെ നില്‍ക്കുന്ന അവസരത്തില്‍.
അന്നത്തെ അമേരിക്കയുടെ ചതി നമുക്ക് ഇന്നും മറക്കാനാകില്ല ഒരു യുദ്ധമുണ്ടായാല്‍ സഹായിക്കാമെന്ന് പാകിസ്താന് അമേരിക്ക ഉറപ്പുനല്‍കിയിരുന്നു. യുദ്ധം തുടങ്ങി അധികം കഴിയുന്നതിനുമുമ്പേ അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയും ബ്രിട്ടീഷ് നേവിയുടെ കപ്പല്‍പ്പടയും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്കു നീങ്ങി. ഇതോടെ ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ ആശങ്കയിലായി. ആകെയുള്ളത് ഐ.എന്‍.എസ്. വിക്രാന്ത് എന്ന കണ്ടം ചെയ്യാറായ എയര്‍ക്രാഫ്റ്റ് കാരിയര്‍ മാത്രം.
പക്ഷേ, യുദ്ധം തുടങ്ങുംമുമ്പേ റഷ്യയുമായി ഒപ്പുവച്ച രഹസ്യ ഉടമ്പടി നിര്‍ണായകമായി. അടിയന്തരസാഹചര്യത്തില്‍ സഹായം തേടി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി മോസ്‌കോയിലേക്ക് വിളിച്ചു. പിന്നെ നടന്നത് ചരിത്രം. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് മുന്നേറിക്കൊണ്ടിരുന്ന യു.എസ്. കപ്പല്‍പ്പടയുടെ മുന്നിലേക്ക് സോവിയറ്റ് അന്തര്‍വാഹിനി ഫ്‌ളീറ്റ് പൊന്തിവന്നു. ഒപ്പം ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമാക്കി യു.എസ്.എസ്.ആറിന്റെ കപ്പല്‍പ്പടയും നീങ്ങി. സമുദ്രത്തില്‍ റഷ്യന്‍ സാന്നിധ്യം തിരിച്ചറിഞ്ഞ അമേരിക്കന്‍ കപ്പല്‍പ്പട ദിശ മാറ്റി പിന്മാറുകയായിരുന്നു. റഷ്യയുടെ ഈ നീക്കവും ഇന്ത്യയുടെ സുവര്‍ണ വിജയത്തിന് മുതല്‍കൂട്ടായി മാറിയിരുന്നു.
അതുപോലെ വ്യോമ നാവിക സേനകളുടെ പോരാട്ടത്തിന് പുറമേ തന്നെ യുദ്ധത്തില്‍ ധീരമായ പോരാട്ടം നടന്നത് രാജസ്ഥാനിലെ ലോംഗേവാലാ സൈനിക പോസ്റ്റില്‍ ആയിരുന്നു. ഡിസംബര്‍ നാലിന് രാത്രിയുടെ മറവില്‍ രാജസ്ഥാനിലെ ബൗണ്ടറി പില്ലര്‍ 638 താണ്ടി, 59 പാകിസ്താനി ടാങ്കുകള്‍ ഥാര്‍ മരുഭൂമിയിലെ ലോംഗേവാല എന്ന ഇന്ത്യന്‍ ഗ്രാമം ലക്ഷ്യമിടുന്നു. ലോംഗേവാലയില്‍ ആകെയുള്ളത് മേജര്‍ ചാന്ദ്പുരിയുടെ കമാന്‍ഡിലുള്ള 23 പഞ്ചാബ് റെജിമെന്റിന്റെ ഒരു കമ്പനി പട്ടാളം മാത്രം.
അംഗബലം കുറവാണെങ്കിലും സേന ശക്തമായി പോരാടി. മൂവായിരത്തോളം പാക് പട്ടാളക്കാരെ രാത്രി മുഴുവന്‍ അതിര്‍ത്തിയില്‍ തടുത്തുനിര്‍ത്തി. രാത്രിയില്‍ പറക്കാന്‍ ശേഷിയുള്ള യുദ്ധവിമാനം അക്കാലത്ത് വ്യോമസേനയ്ക്ക് ഇല്ലായിരുന്നു. നേരം പുലര്‍ന്നപ്പോള്‍ ഹണ്ടര്‍ പോര്‍വിമാനങ്ങളെത്തി നിരവധി പാക് ടാങ്കുകള്‍ തകര്‍ത്തു. പാകിസ്താന്റെ 59 ടാങ്കുകളില്‍ 51 എണ്ണവും ഥാര്‍മരുഭൂമിയില്‍ തരിപ്പണമായി. ബില്‍റ്റ് ടി 59/ടാങ്കുകളുടെ ശവപ്പറമ്പ് എന്ന് പില്‍ക്കാലത്ത് ലോംഗേവാല അറിയപ്പെട്ടു.
https://www.facebook.com/Malayalivartha