പരാതി നൽകിയതിന്റെ പ്രതികാരം... വനിതാ വ്യാപാരിയെ കുട്ടികളുടെ മുന്നിലിട്ട് നടുറോഡിൽ വെട്ടിക്കൊന്നു... തൃശൂരിലെ വനിതാ വ്യാപാരി മരിച്ചു... നാടിനെ നടുക്കിയ സംഭവം!
തൃശ്ശൂർ നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു സംഭവമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. നഗരത്തെ വിറപ്പിച്ച ഒരു ആക്രമണമായിരുന്നു ഇന്നലെ രാത്രി അരങ്ങറിയത് അതിൽ നടുറോഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു എന്ന വിവരമാണ് ലഭിക്കുന്നത്. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്പിൽ റിൻസി നാസർഎന്ന യുവതിയാണ് മരിച്ചത്. 30 വയസ്സായിരുന്നു റിൻസിക്ക്.
മക്കളോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് പോകും വഴി ഇന്നലെ രാത്രിയാണ് അപ്രതീക്ഷിതമായി വെട്ടേറ്റത്. റിൻസിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുൻ ജീവനക്കാരൻ പുതിയ വീട്ടിൽ 25 വയസ്സുകാരനായ റിയാസ് ആണ് ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 7.30 നായിരുന്നു സംഭവം നടക്കുന്നത്.
എറിയാട് കെവിഎച്ച്എസ് സ്കൂളിനു സമീപം നിറക്കൂട്ട് എന്ന വസ്ത്ര സ്ഥാപനം റിൻസി നടത്തുകയായിരുന്നു. ബൈക്കിൽ പിന്തുടർന്ന റിയാസ് ഇവരുടെ സ്കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം കത്തിയെടുത്തു റിൻസിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. റിൻസിയുടെ മൂന്നു വിരലുകൾ അപ്പോൾ തന്നെ അറ്റുപോയി. റിൻസിയുടെ ശരീരത്തിൽ 30 ഓളം വെട്ടുകളേറ്റിട്ടുണ്ട് എന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ സാധിക്കുന്നത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയായിരുന്നു.
ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്. ഓടിയെത്തിയവരെ റിയാസ് ഭീഷണിപ്പെടുത്തി മാറ്റി നിർത്തിയിരുന്നു. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതി റിയാസ് കൊല്ലപ്പെട്ട യുവതിയുടെ സമീപവാസിയാണ്. ഇയാൾക്കെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. പ്രതിക്കായി തിരച്ചിൽ തുടങ്ങി. റിയാസ് നിലവിൽ ഒളിവിലെന്നാണ് ലഭിക്കുന്ന വിവരം. ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടിരിക്കുന്നത്.
റിൻസിയുടെ വീടിനു നേരെ അക്രമം നടത്തിയ കേസിൽ മാസങ്ങൾക്കു മുൻപ് റിയാസിനെ പൊലീസ് താക്കീത് ചെയ്തിരുന്നു. പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണം ഉയർത്തുന്നുണ്ട്. കൊടുങ്ങല്ലൂർ ഡിവൈ.എസ്‌പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha