മുഖ്യമന്ത്രിയുടെ ഇടപെടൽ... സ്വകാര്യ ബസ് സമരം പിൻവലിച്ചു... ബസ് ചാർജ് വർധിപ്പിക്കും...
നാലു ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു പിന്നാലെയാണ് ബസ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഈ മാസം 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്. നിരക്ക് കൂട്ടാൻ മുഖ്യമന്ത്രി സമ്മതിച്ചതോടെയാണ് നാലു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ ബസ് ഉടമകൾ തയ്യാറായത്.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് 6 രൂപയാക്കുക, ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നല്‍കുക തുടങ്ങിയവയാണ് പ്രധാനമായി ഉടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ പങ്കെടുക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.
ഇന്നു രാവിലെ 9 മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചാണ് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയുമായി ബസുടമകൾ ചർച്ചനടത്തിയത്. ബസുടമകളുടെ ആവശ്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ഭാരവാഹികൾ അറിയിച്ചു.
കേരളത്തിലെ ജനങ്ങളും വിദ്യാർത്ഥികളും കഷ്ടപ്പെടുന്നതിനേക്കാൾ കൂടുതലായി സ്വകാര്യ ബസുടമകൾ കഷ്ടപ്പെടുന്നു. ബസുടമകളുടെ എല്ലാ പ്രശ്നങ്ങളും സർക്കാരിനും തനിക്കും അറിയാം. എന്നാൽ സർക്കാരിന് ചില പരിമിതികളുണ്ട്.
ആ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് സഹായിക്കാനും സംരക്ഷിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ സമരത്തിൽ നിന്ന് പിന്മാറണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന് ഭാരവാഹികൾ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം ബസുടമകൾ യോഗം ചേർന്നിരുന്നു. അതിനൊടുവിലാണ് സമരം പിൻവലിക്കാമെന്ന തീരുമാനത്തിലെത്തിച്ചേർന്നത്.
അതേസമയം 30-ന് ചേരുന്ന ഇടതുമുന്നണിയോഗത്തിൽ നിരക്ക് വർധന എന്ന ആവശ്യം ചർച്ച ചെയ്യുമെന്നും എൽഡിഎഫിൽ തീരുമാനമുണ്ടായാൽ പിന്നെ വൈകാതെ തന്നെ ഇക്കാര്യത്തിൽ ഉത്തരവിറങ്ങുമെന്നും നേരത്തെ ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചിരുന്നു.
എന്നാൽ നിരക്ക് വർധന എത്രയെന്നതിലും എപ്പോ ൾ നടപ്പാക്കുമെന്നതിലും വ്യക്തത വേണം എന്നാണ് ബസുടമകളുടെ നിലപാട്. ബസ് സമരം പിൻവലിച്ചെങ്കിലും നാളെയും മറ്റന്നാളും 48 മണിക്കൂർ ദേശീയ പണിമുടക്കായതിനാൽ ബസുകൾ ഓടില്ല.
https://www.facebook.com/Malayalivartha