അടുത്ത വെടിപൊട്ടിച്ച് കെ.വി. തോമസ്... കണ്ണൂരിലേക്ക് വണ്ടിയെടുക്ക്... പാർട്ടിക്ക് പുറത്തേക്ക്! ഇനി സിപിഎമ്മിനൊപ്പം?
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. വി. തോമസ് സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ ഇന്ന് തീരുമാനമറിയാം. പോയാല്‍ ആ വഴി പാര്‍ട്ടിക്ക് പുറത്തേക്കെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ മുന്നറിയിപ്പ് ഉള്‍പ്പെടെ നിലനില്‍ക്കെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചായിരുന്നു മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്.
സി പി എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവ് കെ വി തോമസ്. പാർട്ടിയെ തള്ളി ദേശീയ പ്രാധാന്യമുള്ള സെമിനാറിൽ പങ്കെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. താൻ വേറെ പാർട്ടിയിലേക്ക് പോകില്ലെന്നും, തന്റെ അന്ത്യം കോൺഗ്രസുകാരനായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് തീരുമാനം എങ്കില്‍ അത് എഐസിസി വിലക്ക് ലംഘിക്കുന്ന നിലയായാണ് വിലയിരുത്തപ്പെടുക. അതിനാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിലനില്‍പ്പില്‍ ഉള്‍പ്പെടെ പ്രധാനമായിരിക്കും കെവി തോമസിന്റെ നിലപാട്.
കെ വി തോമസ് പോകുമെന്ന് കരുതുന്നില്ല, കോണ്‍ഗ്രസില്‍ നിന്ന് പുറത്താകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കെവി തോമസിന് പങ്കെടുക്കാം എന്ന പരാമര്‍ശത്തോടെ സംസ്ഥാന കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു.
സെമിനാർ ദേശീയ പ്രാധാന്യമുള്ളതാണ്. അതുകൊണ്ടാണ് പങ്കെടുക്കാൻ അനുമതി തേടിയത്. അതിന്റെ പേരിൽ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നുവരെ പറഞ്ഞു. രാഹുൽ ഗാന്ധിയടക്കം സിപിഎം യോഗങ്ങളിൽ പങ്കെടുത്തു.
സെമിനാറിൽ പങ്കെടുക്കുന്നതിന് എന്തിനാണിത്ര വിരോധം? കോൺഗ്രസിൽ അച്ചടക്കത്തോടെ നിന്നയാളാണ് താൻ. താൻ നൂലിൽ കെട്ടി വന്നയാളല്ല. പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍, കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന്് ഉറപ്പിച്ചാണ് സിപിഐഎം മുന്നോട്ട് പോവുന്നത്. കെവി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വ്യക്തമാക്കുന്നു.
വിവാദത്തോടെ സിപിഐഎം സെമിനാര്‍ വലിയ വിജയമായെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി അധ്യക്ഷനെ പേരെടുത്ത് പറഞ്ഞായിരുന്നു എംവി ജയരാജന്റെ പ്രതികരണം. നേതാക്കളെ സെമിനാറില്‍ നിന്നു വിലക്കിയ സുധാകരന്റെ തീരുമാനം മണ്ടത്തരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെവി തോമസ് സെമിനാറില്‍ പങ്കെടുത്താല്‍ കോണ്‍ഗ്രസിലുണ്ടായേക്കാവുന്ന പൊട്ടിത്തെറി മുതലെടുക്കാന്‍ സിപിഐഎം മാനസികമായി തയ്യാറാണെന്ന തരത്തിലാണ് നേതാക്കളുടെ പ്രതികരണം. സെമിനാറില്‍ പങ്കെടുത്താന്‍ കെവി തോമസ് ദുഃഖിക്കേണ്ടി വരില്ലെന്നാണ് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി നടത്തിയ പ്രതികരണം.
കോണ്‍ഗ്രസ് നടപടിയെത്താല്‍ കെ വി തോമസിന് രാഷ്ട്രീയ അഭയം നല്‍കുമെന്ന സൂചനകൂടിയാണ് എംഎ ബേബി നല്‍കുന്നത്. സിപിഐഎമ്മിനോട് സഹകരിക്കുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം എന്നും എംഎ ബേബി വ്യക്തമാക്കുന്നു.
കെ.വി.തോമസ് കോൺഗ്രസ് വിരുദ്ധ നിലപാട് എടുക്കില്ലെന്നും പാർട്ടി അച്ചടക്കത്തിന്റെ ഫ്രെയിമിൽ നിൽക്കുന്ന നേതാവാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗുരുവായൂരിൽ പറഞ്ഞു.
https://www.facebook.com/Malayalivartha