പണക്കാരന്റെ വാഴയ്ക്ക് സർക്കാർ സംരക്ഷണ ഭിത്തി ;പാവങ്ങളുടെ കുടിലുകൾ തോട്ടിലൊഴുകുന്ന കാഴ്ച; സംരക്ഷണഭിത്തി വേണമെന്ന ആവശ്യം അംഗീകരിക്കാതെ അധികൃതർ; ഇനി ആത്മഹത്യമാത്രം വഴി എന്ന് വീട്ടുകാർ ; സത്യം പുറത്ത് വിട്ട് മലയാളിവാർത്ത
നെഞ്ചിടിപ്പോടെയാണ് ഓരോ ദിവസവും സജു തൻ്റെ കുടുംബവുമൊത്ത് കഴിയുന്നത്.വിളവൂർക്കൽ പഞ്ചായത്തിലെ മലയം വാർഡിലെ ഈ വീട് ഏതു നിമിഷവും ഇടിഞ്ഞ് വീഴുമെന്ന അവസ്ഥയിലാണ്.
കൂടാതെ മലയം തോടിൻ്റെ കരയിലുമാണ് കൂലി പണിക്കാരനായ സജുവും കുടുംബവും താമസിക്കുന്നത്. കഴിഞ്ഞ ദിവസം മലയാളി വാർത്ത ഈ വീടിൻ്റെ അവസ്ഥ പുറത്തുകൊണ്ടു വന്നിരുന്നു.
ചെറിയ മഴയിൽ പോലും തോട് നിറഞ്ഞ് ഒഴുകുന്നത് വീടിന് ഭീഷണിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി പെയ്ത മഴയിൽ വീടിൻ്റെ പുറകുവശത്തെ വസ്തു ഇടിഞ്ഞ് തോട്ടിൽ പതിച്ചു.ആകെയുള്ള പത്ത് സെൻ്റിൽ മുക്കാൽ സെൻ്റോളം ഇങ്ങനെ നഷ്ടമായി.പിന്നാലെ വീടിൻ്റെ അടിസ്ഥാനവും ഇടിഞ്ഞു.എന്നാൽ സംരക്ഷണ ഭിത്തി എന്ന ഇവരുടെ ആവശ്യം കാറ്റിൽ പറത്തി അപകടാവസ്ഥയിലായ വീടുകൾക്ക് എതിർവശത്ത് തോടിന് സംരക്ഷണഭിത്തി നിർമ്മാണം പുരോഗമിക്കുകയാണ് .
പക്ഷേ ഈ ഭാഗത്ത് വീടുകൾ ഇല്ല.മണ്ണിട്ട് നികത്തിയ റബർ പുരയിടങ്ങളാണ് ഏറെയും. പദ്ധതിക്ക് പിന്നിൽ അഴിമതിയാണെന്നാണ് ആരോപണം . എന്നാൽ മണ്ണിട്ട് നികത്തിയ റബർ പുരയിടങ്ങളിലെ സംരക്ഷണ ഭിത്തി എംഎൽഎ ഫണ്ടിൽ നിന്ന് 4 ലക്ഷത്തോളം ചെലവഴിച്ചാണ് നിർമിക്കുന്നത്. തോടുമായി ബന്ധപ്പെട്ട നിർമാണം ആണെങ്കിലും ഇറിഗേഷൻ വകുപ്പിന് ഇതിനെപ്പറ്റി അറിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പഞ്ചായത്ത്, ബ്ലോക്ക് ഉദ്യോഗസ്ഥർക്കും പദ്ധതിയെപ്പറ്റി അറിവില്ല.മലയം ജംക്‌ഷന് സമീപം തോടിൻ്റെ ബണ്ട് വർഷങ്ങളായി ഇടിഞ്ഞു കിടക്കുന്നതിനാൽ സമീപത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറുന്നത് പതിവായി. ഇതാണ് സംരക്ഷണഭിത്തി പണിയാനുള്ള കാരണമെന്നാണ് പഞ്ചായത്ത്. പറഞ്ഞത് എന്നാൽ കൃഷിക്ക് നൽക്കുന്ന വിലപോലും ഇവിടുത്തെ പാവപ്പെട്ട ജനങ്ങൾക്ക് നൽക്കുന്നില്ല എന്നതാണ് സത്യാവസ്ഥ.
കൂടാതെ പഞ്ചായത്തിലും റവന്യു വകുപ്പിലും സംരക്ഷണഭിത്തിയുമായി ബന്ധപ്പെട്ട് പരാതി നൽകിയെങ്കിലും നടപടിയില്ല.സജു മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതിപ്പെട്ടിട്ടും ഒരാൾ പോലും അന്വേഷിക്കാൻ എത്താതെ പരാതി തീർപ്പാക്കി എന്ന മറുപടിയാണ് ലഭിച്ചത്.
വീടിന് സംരക്ഷണ ഭിത്തി സ്വന്തം ചെലവിൽ നിർമിക്കാനുള്ള സാമ്പത്തികസ്ഥിതി ഈ കുടുംബത്തിനില്ല.ഒരോ ഓഫീസുകളായി കയറി ഇറങ്ങി നടന്നിട്ടും ഒന്നും ചെയ്യാൻ ആരും ഇല്ലെന്ന ദുഃഖത്തിലാണ് ഈ കുടുംബം.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha