യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു; വിടവാങ്ങിയത് അബുദാബി ഭരണാധികാരി; രാജ്യത്ത് 40 ദിവസത്തെ ദു:ഖാചരണം
പ്രവാസി ലോകത്തേയും ഇന്ത്യയേയും വളരെയധികം നടുക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതായത്, യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിടവാങ്ങി. അറബ് മേഖലയ്ക്കും ഇന്ത്യയ്ക്കും ഒരു പോലെ നഷ്ടമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 73 വയസായിരുന്നു അദ്ദേഹത്തിന്.
പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് കുറിപ്പ് പുറത്തിറക്കിയത്. 'യു.എ.ഇ.യുടെ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ യു.എ.ഇ.യിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോടും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നെന്നു പ്രസ്താവനയില്‍ പറഞ്ഞു.
ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 2004 നവംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. യുഎഇയുടെ രണ്ടാമത്തെ ഭരണാധികാരിയായിരുന്നു. 1971 മുതല്‍ 2004 നവംബര്‍ 2ന് വരെ നഹ്യാന്റെ പിതാവ് ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനായികുന്നു ഭരണാധികാരിയായിരുന്നു. തന്റെ പിതാവിന്റെ മരണാനന്തരമാണ് ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പിന്‍ഗാമിയായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഭരണം ഏറ്റെടുത്തത്.
1948ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16ാമത് ഭരണാധികാരിയുമായിരുന്നു അദ്ദേഹം. യുഎഇയുടെ പ്രസിഡന്റായതിനുശേഷം, അബുദാബിയിലെ ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഗവണ്‍മെന്റിന്റെയും വികസനത്തിനും ഉടച്ചു വാർക്കുന്നതിനും ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കുകയായിരുന്നു.
വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്‍ത ഭരണാധികാരിയാണ് വിടപറഞ്ഞത്. ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു നേതായിരുന്നു അദ്ദേഹം. ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തെ തുടര്‍ന്ന് 40 ദിവസത്തെ ദു:ഖാചരണത്തിന് ഭരണകൂടെ നിര്‍ദേസശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha