വിസ്മയം ഈ നീതി! പ്രതി കിരൺകുമാറിന് 10 വർഷം കഠിന തടവ്! രാജ്യം ഉറ്റുനോക്കിയ വിധി.... കേരളം നടുങ്ങിയ സ്ത്രീധന ആത്മഹത്യ.. കുറ്റം ചെയ്തിട്ടില്ലെന്ന് കിരൺ കുമാർ
കേരളത്തിന്റെ തീരാനോവാണ് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ എന്ന പെൺകുട്ടി. ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമായിരുന്നു ആ 24കാരിക്ക് സംഭവിച്ചത്. എന്തായിരുന്നാലും നീതി ലഭിച്ചു എന്ന് തന്നെയാണ് ഇന്നലെ കോടതിയുടെ നിരീക്ഷണത്തിലൂടെ എല്ലാവർക്കും ബോധ്യപ്പെട്ടത്.
ഇതിനു പിന്നാലെ വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുറ്റക്കാരനെന്ന് തെളിഞ്ഞത്. എന്നാൽ ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് കോടതി മാറ്റി വയ്ക്കുകയാണ് ചെയ്തിട്ടുണ്ടായിരുന്നത്. കേരളം തന്നെ കാത്തിരുന്ന ആ വിധിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം ശിക്ഷയാണ് കോടതി വിധിച്ചത്. ഐപിസി 304 പ്രകാരം 10 വര്‍ഷവും, 306 അനുസരിച്ച് ആറുവര്‍ഷവും, 498 അനുസരിച്ച് രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടുലക്ഷം രൂപ വിസ്‍മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
സ്ത്രീധന പീഡന നിരോധന നിയമപ്രകാരം 6 വർഷം തടവ് ശിക്ഷയും പിന്നെ പിഴ തുകയും ഒടുക്കേണ്ടി വരും. ആകെ 25 വർഷം തടവാണ് പക്ഷേ ഒന്നിച്ച് ഒരേ കാലാവധി ആയതിനാൽ 10 വർഷം അനുഭവിച്ചാൽ മതിയാകും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. ഏഴു വർഷം മുതൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ കിരൺ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തൽ.
രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ശിക്ഷയെ കുറിച്ചുളള വാദം ആരംഭിച്ചിരുന്നു. കിരണിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. എന്നാൽ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവു നൽകണമെന്നാണ് പ്രതിഭാഗത്തിൻറെ വാദം.
സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. സർക്കാരുദ്യോഗസ്ഥർ സ്ത്രീധനം വാങ്ങരുത് എന്ന് ചട്ടം നിലനിൽക്കുമ്പോൾ അത് ലംഘിച്ചാണ് കിരൺ വിസ്മയെ പലവിധത്തിൽ പീഡിപ്പിച്ചത്.
പ്രതി സ്ത്രീധനം ആവശ്യപ്പെട്ടന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. എന്നാൽ താൻ നിരപരാധിയാണെന്നും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, വിസ്മയയുടേത് ആത്മഹത്യ മാത്രമാണെന്നും അതുകൊണ്ട് തനിക്ക് ശിക്ഷയിൽ ഇളവ് വേണമെന്നുമാണ് കോടതിയിൽ വാദിച്ചത്. പക്ഷേ പ്രതിയോട് യാതൊരു വിധ അനുകമ്പയും പാടില്ല എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. പ്രതി വിസ്മയയെ നിലത്തിട്ട് ചവിട്ടിയരക്കുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് യാതൊരു ദയയും അർഹിക്കുന്നില്ല എന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
അച്ഛന് രക്തസമ്മദവും പ്രമേഹവും ഉണ്ട്. കുടുംബം നോക്കേണ്ട ബാധ്യത തനിക്കാണെന്നും പ്രതി കോടതിയെ അറിയിച്ചു. എന്നാൽ, പ്രതിയോട് അനുകമ്പ പാടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രത്യേക സാഹചര്യത്തിൽ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്.
ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിൻറെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
വിസ്മയ മരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പാണ് കേസിൽ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയ കേസിൽ അതിവേഗത്തിലായിരുന്നു കോടതി നടപടികൾ. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ഇന്നലെ തന്ന ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
2021 ജൂൺ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് കേസിൽ ഇന്നലെ വിധി പറഞ്ഞത്.
കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്‌നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമർത്ഥിക്കാനാണ് പ്രതിഭാഗം കോടതിയിൽ ശ്രമിച്ചത്. ഭർതൃവീട്ടിൽ താൻ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛൻ ത്രിവിക്രമൻ നായരുമായി നടത്തിയ ഫോൺ സംഭാഷണം കോടതിയിൽ സുപ്രധാന തെളിവായി പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha