ദിലീപിന് ജാമ്യത്തിൽ തുടരാം; നടിയെ ആക്രമിച്ച കേസിൽ നിർണായക വിധിയുമായി കോടതി; ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളി; ദിലീപിന് വമ്പൻ ആശ്വാസം
നടിയെ ആക്രമിച്ച കേസിൽ നിർണായക വിധിയുമായി കോടതി രംഗത്തുവന്നിരിക്കുകയാണ്. ദിലീപിന് ആശ്വാസമാകുന്ന തരത്തിലുള്ള ഒരു വിധിയാണ് കോടതി പ്രസ്‌താവിച്ചിരിക്കുന്നത്. ദിലീപിന് ജാമ്യത്തിൽ തുടരാനുള്ള അനുവാദം കോടതി നൽകിയിരിക്കുകയാണ്. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളിയിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിലാണ് ദിലീപിന് ജാമ്യത്തിൽ തുടരാനുള്ള അവസരം ഒരുങ്ങുന്നത്.
എട്ടാം പ്രതിയായ ദിലീപ് പ്രതികളെ സ്വാധീനിക്കുന്നു എന്ന ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നൽകിയത്. ഏപ്രിൽലിലാണ് ഈ കേസുമായി കോടതിയെ സമീപിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ കേസുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങൾ നടക്കുകയായിരുന്നു ഇന്ന് ആ ഒരു വിഷയത്തിൽ ഒരു നിർണായ തീരുമാനം കോടതി എടുത്തിരിക്കുകയാണ്. പ്രോസിക്യൂഷൻ അപേക്ഷ കോടതി തള്ളി ദിലീപ് ജാമ്യത്തിൽ തുടരാനുള്ള അനുവാദം നൽകിയിരിക്കുന്നു.
അതേസമയം ഉപാധികളോടെ ജാമ്യത്തില്‍ കഴിയുന്ന പ്രതി സാക്ഷികളെ സ്വാധീനിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.അതുകൊണ്ട് തന്നെ പ്രതിയുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമായിരുന്നു അവർ ഉയർത്തിയ ആവശ്യം. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ വാദത്തെ ശക്തമായി എതിര്‍ത്തു . ആരോപണങ്ങള്‍ പ്രോസിക്യൂഷനും അന്വേഷണ സംഘവും കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം.
ഇന്ന് ഹൈക്കോടതി പുറപ്പെടുവിക്കുന്ന വിധി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിക്കും . ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നെന്ന വാദത്തിന് ബലമേകുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. വിവിധ ഘട്ടങ്ങളിലായി ഇത് കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.
കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ചതും അതിലെ ചാറ്റുകളും ഫോട്ടോകളും ഉള്‍പ്പടേയുള്ളവ നീക്കം ചെയ്തതും ജാമ്യവ്യവസ്ഥയുടെ ശക്തമായ ലംഘനമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നീക്കം ചെയ്ത ഈ വിവരങ്ങളില്‍ ചിലത് പിന്നീട് കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഇത് കേസില്‍ ഏറെ നിര്‍ണ്ണായകമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
എന്നാല്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നതിന് പുറമെ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍െ്രെഡവിലെ ശബ്ദ സന്ദേശങ്ങളുടെ ആധികാരിത സംബന്ധിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിട്ടുണ്ട്. കേസിലെ മൊഴികള്‍ വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരികയാണെന്നും പുകമറ സൃഷ്ടിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്യുന്നതെന്ന വിമര്‍ശനവും പ്രതിഭാഗം നടത്തി.
പ്രോസിക്യൂഷന്‍ വാദങ്ങളെ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള ശക്തമായ രീതിയില്‍ തന്നെ കോടതിയില്‍ തള്ളിക്കളഞ്ഞിരുന്നു. സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചെന്നുമുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്രകുമാര്‍ ചേര്‍ന്ന് കെട്ടിച്ചമച്ച തിരക്കഥയാണിതെന്നും അവര്‍ ആരോപിക്കുന്നു
https://www.facebook.com/Malayalivartha