മൂന്നാറിൽ ശക്തമായ മഴ; വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു.കുണ്ടള ഡാമിന് സമീപവും മൂന്നാര്‍ എക്കോപോയിന്റിലുമാണ് ഉരുള്‍ പൊട്ടല്‍ ഉണ്ടായത്... കുണ്ടളയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ട്രാവലറിന് മുകളില്‍ മണ്ണിടിഞ്ഞു വീണു... സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങിയതായിട്ടാണ് വിവരം...
മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിഞ്ഞു. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാൾ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.ഫയര്‍ഫോഴ്‌സും പോലീസും ഉരുള്‍പൊട്ടി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി റോഡില്‍ വന്‍ഗതാഗതക്കുരുക്കാണ് മൂന്നാറില്‍ രാവിലെ മുതല്‍ ആരംഭിച്ച കത്ത മഴ തുടരുകയാണ്
മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചിരു ന്നു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണ് എന്ന് ജില്ലാ കളക്ടർ & ചെയർപേഴ്സൺ ജില്ലാ ദുരന്തനിവാരണ അതോറിറ്റി,ഇടുക്കി അറിയിച്ചിരുന്നു
ഫയർഫോഴ്സും പൊലീസും സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.മാട്ടുപ്പെട്ടി റോഡിൽ ഗതാഗതം തടസപ്പെട്ടു..മൂന്നാറിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് .വട്ടവട വഴിയുള്ള ഗതാഗതം കളക്ടർ നിരോധിച്ചു .വരും മണിക്കൂറുകളിലും ജില്ലയിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുകയാണ്. ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ 9 ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മഴ നാളെയും തുടരും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം. കേരളാ തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
യാത്രാ നിരോധനം
മൂന്നാർ വട്ടവട റോഡിൽ കുണ്ടള ഡാമിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈ റോഡിലൂടെയുള്ള യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തമിഴ്നാട്ടിലെ കടലോര മേഖലയിലെ ജില്ലകളിൽ ശക്തമായ മഴ
തമിഴ്നാട്ടിലെ കടലോര മേഖലയിലെ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കടലൂർ, രാമനാഥപുരം, മയിലാടുതുറൈ തുടങ്ങിയ ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയത്. ചെന്നൈ,ചെങ്കൽപേട്ട്, കാഞ്ചീപുരം,തിരുവള്ളൂർ തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ തമിഴ് നാട്ടിലെ 15 ജില്ലകളിലും പുതുച്ചേരി, കാരയ്ക്കൽ മേഖലകളിലും സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധിയാണ്.
https://www.facebook.com/Malayalivartha