നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കും; ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കും; സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയതോടെ ഗവർണറുമായുള്ള നേർക്കുനേർ പോരാട്ടത്തിന് അയവ് വരുത്തി സർക്കാർ
മാസങ്ങളായി നീണ്ടുനിന്ന വലിയൊരു യുദ്ധം തന്നെയായിരുന്നു ഗവർണറും സർക്കാരും തമ്മിലുള്ള നേർക്കുനേർ പോരാട്ടം. ഓരോ പ്രശ്നങ്ങൾ ഇപ്പോൾ കഴിയും ഇപ്പോൾ കഴിയും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോൾ ആയിരിക്കും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും സമ്മർദത്തിലാക്കി കൊണ്ടുള്ള തീരുമാനങ്ങൾ ഗവർണറും സർക്കാരും സ്വീകരിച്ചു വന്നത്. ഇന്നിപ്പോൾ ഇതാഏറ്റവും ഒടുവിലായി പുറത്തു വരുന്ന വിവരം ഈ ഒരു പ്രശ്നങ്ങളെല്ലാം അവസാനിക്കാൻ പോകുന്നു എന്നതാണ്.
അതായത് മഞ്ഞുരുകലിന് സാധ്യതകൾ തെളിയുന്നു എന്ന് തന്നെ അക്ഷരാർത്ഥത്തിൽ പറയേണ്ടിവരും. മാസങ്ങളായി നീളുന്ന സർക്കാർ ഗവർണർ ചേരി തിരഞ്ഞുള്ള പോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തുകയാണ് . അതായത് ഏറ്റവും ഒടുവിലായിട്ട് സർക്കാർ ഗവർണറെ മാറ്റിനിർത്താൻ ശ്രമിച്ചത് നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നുമായിരുന്നു. മാത്രമല്ല ലെജിസ്ലേറ്റീവ് അസ്സംബ്ലി പിരിഞ്ഞു എന്ന കാര്യം ഗവർണറെ അറിയിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ആയിരുന്നു സർക്കാർ. എന്നാൽ ഇപ്പോൾ ഇതാ ആ ഒരു നിലപാട് സർക്കാർ തിരുത്തിയിരിക്കുകയാണ്.
മാസങ്ങളായി നീളുന്ന സർക്കാർ - ഗവർണർ പ്പോരിന് അവസാനം. ലെജിസ്ളേറ്റീവ് അസ്സംബ്ലി പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറേ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവർണർ അനുമതി നൽകി. ഇതിന് പിന്നാലെ ഗവർണറെ ലെജിസിലിറ്റീവ് നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു .
ഇതോടെ കേരള ലെജിസ്‌ലേറ്റീവ് അസംബ്ലിയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കുവാനൊരുങ്ങുകയാണ്.ഗവർണറുമായി തത്കാലം പോര് വേണ്ടെന്ന തീരുമാനത്തിൽ സർക്കാർ എത്തിയിരിക്കുകയാണ് . സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ്ണർ അനുമതി നൽകിയ. ഇതോടെ സർക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കുകയാണ് . ഇന്ന് രാവിലെ ചേർന്ന ക്യാബിനെറ്റിൽ ലെജിസ്ലേറ്റീവ് പിരിയുന്ന കാര്യം ഗവർണറെ അറിയിക്കാൻ തീരുമാനമായിരിക്കുകയാണ് .
ക്യാബിനറ്റിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കി ഡിസംബർ 13-ന് ലെജിസ്‌ലേറ്റീവ് സമ്മേളനം അവസാനിച്ചു . പക്ഷെ ഇതുവരെ രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചില്ല. പതിനഞ്ചാം ലെജിസ്‌ലേറ്റീവിന്റെ ഏഴാം സമ്മേളനമായിരുന്നു ഇത്. സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സർക്കാർ പ്ലാൻ . പക്ഷേ ലെജിസ്‌ലേറ്റീവ് സമ്മേളനം തീർന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാവും ബജറ്റ് അവതരിപ്പിക്കുന്നത് .
നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി കഴിഞ്ഞ ദിവസം സമാപിച്ച സമ്മേളനത്തിന്‍റെ തുടർച്ച അടുത്തമാസം നടത്താനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കാൻ വേണ്ടിയുള്ള ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നൽകിയയിരുന്നു. അപ്പോൾ തന്നെ ചില അഭ്യൂഹങ്ങൾ ഉടലെടുത്തിരുന്നു . നയപ്രഖ്യാപന പ്രസംഗം നടത്താൻ സർക്കാർ തീരുമാനിച്ചു എന്നതായിരുന്നു പുറത്തുവന്ന ആ ഊഹാപോഹം .
എന്നാൽ തൽക്കാലത്തേക്ക് പ്രഖ്യാപന പ്രസംഗം വേണ്ട എന്ന നിലപാടിൽ നിന്നും സർക്കാർ മാറിയിരിക്കുകയാണ്. എല്ലാ കാലത്തും നയപ്രഖ്യാപനം ഒഴിവാക്കി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് സർക്കാരിന് അറിയാം.നിലവിൽ സർക്കാരുമായി തുറന്നു പോരിന് ഇറങ്ങിയ ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിച്ചാലും വരുമോ എന്ന് ആശങ്കയുടെ അടിസ്ഥാനത്തിലാണ് തൽക്കാലത്തേക്ക് ഒഴിവാക്കാൻ വേണ്ടി തീരുമാനിച്ചത്. നയപ്രഖ്യാപനം പൂർണമായും ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറേ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha