രാഷ്ട്രീയ വിവാദങ്ങള്‍ പെട്ടെന്ന് തണുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് അന്വേഷണ കമ്മിഷന്‍. അന്വേഷണ കമ്മിഷനെ വെയ്ക്കുമ്പോള്‍ വിവാദത്തിനെതിരായ ആരോപണ പ്രത്യാരോപണങ്ങളൊക്കെ താല്കാലികയമായി നിലയ്ക്കും. എന്നാല്‍ അന്വേഷണ കമ്മിഷന്‍ ആരായാലും സര്‍ക്കാരിന് ചിലവ് തന്നെയാണ്. ജുഡീഷല്‍ കമ്മിഷന്‍ ആയാല്‍ സര്‍ക്കാരിന് ചിലവും കൂടും സമരത്തിനിറങ്ങിയവര്‍ക്ക് വീര്യവും കൂടും.
രാഷ്ട്രീയ വിവാദങ്ങള്‍ പെട്ടെന്ന് തണുപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് അന്വേഷണ കമ്മിഷന്‍. അന്വേഷണ കമ്മിഷനെ വെയ്ക്കുമ്പോള്‍ വിവാദത്തിനെതിരായ ആരോപണ പ്രത്യാരോപണങ്ങളൊക്കെ താല്കാലികയമായി നിലയ്ക്കും. എന്നാല്‍ അന്വേഷണ കമ്മിഷന്‍ ആരായാലും സര്‍ക്കാരിന് ചിലവ് തന്നെയാണ്. ജുഡീഷല്‍ കമ്മിഷന്‍ ആയാല്‍ സര്‍ക്കാരിന് ചിലവും കൂടും സമരത്തിനിറങ്ങിയവര്‍ക്ക് വീര്യവും കൂടും. ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് സരിത നായരുടെ സോളാര്‍ തട്ടിപ്പ് കേസില്‍ ഇടതുപക്ഷ സമരത്തിന്റെ തീച്ചൂളയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉമ്മന്‍ചാണ്ടി ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെ കേരളം മുഴുവന്‍ നടന്ന് പ്രസംഗിച്ച നേതാക്കള്‍ പോലും കമ്മിഷന് മുന്നില്‍ മൊഴി നല്കാന്‍ എത്തിയിരുന്നില്ല. സ്വാശ്രയ കോളെജ് വിഷയത്തിലും ഇത് തന്നെയാണ് സ്ഥിതി.
കേരളത്തില്‍ നിയമിച്ചിട്ടുള്ള ജുഡീഷ്യല്‍ കമ്മിഷനുകള്‍ മിക്കതും രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിന് വേണ്ടിയുള്ളതാണ്. ആവേശ സമരത്തിന് കിട്ടിയ റസള്‍ട്ടായി സമരം ചെയ്ത പാര്‍ട്ടിക്കാര്‍ ആഘോഷിക്കുമ്പോള്‍ തിന്നും കുടിച്ചും യാത്ര ചെയ്തും സൗകര്യങ്ങള്‍ ആവോളം ആസ്വദിച്ചും കമ്മിഷന്‍ പൊടുിക്കുന്നത് ഖജനാവിലെ കോടികളാണ്. റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കാന്‍ പുതിയൊരു അധികാര കേന്ദ്രം നല്കുന്നു എന്നത് മാത്രമേ ഇത്തരം കമ്മിഷനുകള്‍ കൊണ്ടുണ്ടാകുന്നുള്ളു .
പിണറായി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചത് 7 ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനുകളാണ്. ജുഡീഷ്യന്‍ അന്വേഷണ കമ്മിഷന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ആറു കോടി പതിനൊന്ന് ലക്ഷം രൂപ ചെലവായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയതോടെയാണ് ഇത്തരം കമ്മിഷനുകളെ കുറിച്ച് ചര്‍ച്ചയാകുന്നത്. ഏറ്റവും കൂടുതല്‍ തുക ചെലവായത് ജസ്റ്റിസ് പി.എ.മുഹമ്മദ് ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനാണ്. 2,77,44,814 രൂപയാണ് മുഹമ്മദ് കമ്മിഷന് ചെലവായത്. 2016 ജൂണ്‍ 20ന് അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ഹൈക്കോടതിയുടെ മുമ്പില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജുണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിക്കാനാണ് മുഹമ്മദ് കമ്മിഷനെ നിയോഗിച്ചത്.
2 കമ്മിഷനുകള്‍ ഇതുവരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് പോലും സമര്‍പ്പിച്ചിട്ടില്ല. മുന്‍ ഡിജിപി ബെഹ്‌റയുടെ കാലത്ത് പൊലിസ് വകുപ്പില്‍ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ കോടികളുടെ പര്‍ച്ചേസുകള്‍ സിഎജി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വകുപ്പിലെ പര്‍ച്ചേസുകള്‍ക്കും കരാറുകള്‍ക്കും മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ 2020 മാര്‍ച്ച് ഏഴിന് മുന്‍ ഹൈക്കോടതി ജഡ്ജി സി.എന്‍.രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു.
മൂന്നു വര്‍ഷമായിട്ടും ഈ കമ്മിഷന്‍ ഇതുവരെ റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. 12,36,074 രൂപയാണ് രാമചന്ദ്രന്‍ കമ്മിഷന് വേണ്ടി ഖജനാവില്‍നിന്ന് ചെലവഴിച്ചത്. സ്വര്‍ണ കള്ളകടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം നിയമ വിരുദ്ധമാണോ എന്ന് പരിശോധിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ.മോഹനനെ 2021 മേയ് 7ന് അന്വേഷണ കമ്മിഷനായി നിയോഗിച്ചിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞെങ്കിലും മോഹനന്‍ കമ്മിഷനും റിപ്പോര്‍ട്ട് കൊടുത്തില്ല. 83,76,489 രൂപയാണ് മോഹനന്‍ കമ്മിഷനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത്.
1. ജസ്റ്റിസ് പി.എസ്.ഗോപിനാഥന്‍ കമ്മിഷന്‍ - 1,07,82,661 രൂപ
2. ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മിഷന്‍ - 2,77,44,814 രൂപ
3. ജസ്റ്റിസ് പി.എസ്.ആന്റണി കമ്മിഷന്‍ - 25,85,232 രൂപ
4. ജസ്റ്റിസ് കെ.നാരായണ കുറുപ്പ് കമ്മിഷന്‍ - 92,84,305 രൂപ
5. ജസ്റ്റിസ് പി.കെ.ഹനീഫ കമ്മിഷന്‍ - 1,01,791 രൂപ
6. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ - 12,36,074
7. ജസ്റ്റിസ് വി.കെ.മോഹനന്‍ കമ്മിഷന്‍ - 83,76,489 രൂപ. ഇത്രയും രൂപ നഷ്ടപ്പെടുത്തി സമരക്കാരെ തൃപ്തിപെടുത്തിയിട്ട് ആര്‍ക്കാണ് നേട്ടമുണ്ടായിട്ടുള്ളത്. ഒരു കേസിന്റെ അന്വേഷണം ഒരു കമ്മിഷനും സമയബന്ധിതമായി നടത്തിയിട്ടില്ല. കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നാലും പുലിവാലുകള്‍ എറെയാണ് എന്തായാലും ഇത്തരം അനാവശ്യ ചിലവുകളില്‍ നിന്ന് സര്‍ക്കാരിനെ ഒഴിച്ചു നിറുത്തേണ്ടത് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha