കോട്ടയം മെഡിക്കൽ കോളേജിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ അഗ്നി ബാധ: തീ നിയന്ത്രണവിധേയം: രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് പുക പടരുന്നു: ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ തൊഴിലാളികൾ ഭക്ഷണം പാകം ചെയ്യാൻ കൊണ്ടുവന്ന ഗ്യാസ് കുറ്റിയിൽ നിന്ന് തീ പടർന്നിരിക്കാമെന്ന് നിഗമനം:- അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് രോഗികളെ മാറ്റി
കോട്ടയം മെഡിക്കൽ കോളേജിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ അഗ്നി ബാധ. അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് രോഗികളെ മാറ്റി. ക്യാൻസർ വാർഡും, ഡയാലിസിസ് വാർഡും ഉൾപ്പടെ ഉള്ള കെട്ടിടങ്ങളാണ് അടുത്തുള്ളത്. തീ പൂർണമായും നിയന്ത്രണ വിധേയമായി.
കോട്ടയത്തെയും സമീപപ്രദേശത്തെയും ഫയർ ഫോഴ്സ് സ്ഥലത്ത് ഉണ്ട്. ഷോർട് സർക്കുട് ആയിരിക്കാം അല്ലെങ്കിൽ തൊഴിലാളികൾ ഭക്ഷണം പാകം ചെയ്യാൻ കൊണ്ടുവന്ന ഗ്യാസ് കുറ്റിയിൽ നിനോ ആയിരിക്കാം തീ പടർന്നതിന് കാരണമെന്നു കരുതുന്നു.
പുക പടരുന്നത്ത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുണ്ട്. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്. തൊഴിലാളികളും സുരക്ഷിതരാണ്.ഇപ്പോൾ താഴത്തെ നിലയിലേ തീയാണ് അണയ്ക്കുന്നത്. പെട്ടെന്നുള്ള പ്രവർത്തനം ആളപയം ഒഴിവായി.
https://www.facebook.com/Malayalivartha