നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ: ദിലീപിന് ഇരുട്ടടിയായി ആ വാദങ്ങൾ....
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ നീട്ടാൻ ശ്രമമെന്ന ദിലീപിന്റെ വാദം അടിസ്ഥാന രഹിതമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വിചാരണ നീട്ടികൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച വിവരങ്ങൾ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തേടുകയും ചെയ്തു. നാളെ ഈ കേസ് വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ്.
ദിലീപിന്റെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങൾ എഴുതി നല്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള വാദങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാർ ദിലീപിന് ഇത് സംബന്ധിച്ച് നൽകിയ മറുപടിയിൽ പ്രധാനമായും പറയുന്നത് ഈ തെളിവുകളുടെയും മറ്റും അഭാവത്തിൽ വ്യക്തത വരുത്തണമെന്നാണ്.
ഇത് നടപടി കുറ്റമറ്റ രീതിയിൽ ആക്കാനാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നീക്കം. മാത്രമല്ല പ്രതിയായ ദിലീപ് വലിയൊരു തരത്തിൽ ആസൂത്രണം ചെയ്ത ആക്രമണം കൂടെയാണ് ഇത്. അതുകൊണ്ടു തന്നെ വിചാരണ നീട്ടാൻ പ്രോസിക്യൂഷൻ ശ്രമിക്കുന്നുവെന്ന ദിലീപിന്റെ ആരോപണം വ്യാജമെന്നാണ് ഈ കേസുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ വാദങ്ങളിൽ പറയുന്നത്. വീണ്ടും വിസ്താരത്തിനു വിളിച്ചത് ഏഴുപേരെ മാത്രമാണ്. ഇതിൽ മൂന്ന് സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. ഇനി മഞ്ജുവാര്യർ ഉൾപ്പടെ നാലുപേരുടെ വിസ്താരം മാത്രമാണ് ഉള്ളത്. വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷന് ഉണ്ടെന്നും, ഇത് സംബന്ധിച്ച് നൽകിയ മറുപടിയിൽ പറയുന്നു.
ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ വാദം നീട്ടികൊണ്ടു പോയത് ദിലീപിന്റെ അഭിഭാഷകരാണ്. അനാവശ്യമായ ക്രോസ്സ് വിസ്താരം നടത്തി വിചാരണ നീട്ടികൊണ്ടുപോയതിൽ ദിലീപിന്റെ അഭിഭാഷകരുടെ പങ്കും ഇതിൽ ഉണ്ടെന്ന് ചൂണ്ടികാണിക്കുന്നു. പ്രതിഭാഗം വിസ്താരം നീട്ടിയില്ലെങ്കിൽ മുപ്പത് ദിവസത്തിനകം വിചാരണ പൂർത്തിയാക്കാനാകുമെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മുൻ ഭാര്യയായ മഞ്ജുവിന് തന്നോടു വിരോധമുണ്ട്. ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ തന്നെ സാക്ഷികളായ ഫൊറൻസിക് ഉദ്യോഗസ്ഥർ ഓഡിയോ ക്ലിപ്പുകളുടെ നിജസ്ഥിതി പരിശോധിക്കാൻ വൈദഗ്ധ്യമുള്ളവരാണെന്ന് ദിലീപ് പറഞ്ഞിരുന്നു.
വിചാരണ നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാനായി അന്വേഷണ ഏജൻസി, പ്രോസിക്യൂഷൻ, പരാതിക്കാരി എന്നിവർ യോജിച്ചു പ്രവർത്തിക്കുകയാണ്. കാലതാമസം വരുത്തുകയെന്ന തന്ത്രമാണ് പ്രോസിക്യൂഷൻ പ്രയോഗിച്ചത്. തനിക്കെതിരെയുള്ള ആരോപണവും അഞ്ചര വർഷമായുള്ള വിചാരണയും വ്യക്തിപരവും പ്രഫഷനലുമായ ജീവിതം തകർത്തു. കരിയറിലെ 6 വർഷം നഷ്ടമായി.
പുതിയതായി 44 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽ മിക്കവരും കേസുമായി ബന്ധമുള്ളവരല്ല. ചിലർ ഒരു തവണ വിസ്തരിച്ച് വിട്ടവരാണ്. എന്തിനാണ് ഇവരെ വീണ്ടും വിസ്തരിക്കുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha