ജെസ്‌ന തിരോധനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര പോക്സോ തടവുകാരൻ: പത്തനംതിട്ട സ്വദേശിയ്ക്കയായി തെരച്ചിൽ....
ജസ്‌ന തിരോധാനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൂജപ്പുര ജയിൽ തടവുകാരൻ. സഹതടവുകാരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് നിർണായക മൊഴി സിബിഐയ്ക്ക് യുവാവ് നൽകി. ജയിലിൽ ഒരുമിച്ച് കഴിയുമ്പോൾ ജസ്‌നയെക്കുറിച്ച് സഹതടവുകാരൻ പറഞ്ഞിരുന്നു. ജയിലിൽ മോചിതനായ ശേഷം ഒളിവിൽ പോയതിനാൽ ഇയാളെ പിന്നീട് കണ്ടെത്താനായില്ല. ജസ്‌നയെ കാണാതായി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് പൂജപ്പുര ജയിലിലെ പ്രതി സഹതടവുകാരനെക്കുറിച്ച് മൊഴി നൽകാൻ തയ്യാറായത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഈ രണ്ട് അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിരുന്നില്ല. ഇപ്പോഴും ആ തിരോധാനത്തിൽ ദുരൂഹത തുടരുകയാണ്. സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് പിടിവള്ളിയായി ജയിൽ തടവുകാരന്റെ മൊഴി പുറത്ത് വന്നത്. പോക്സോ കേസിൽ തടവിൽ കഴിയുന്ന പ്രതിയാണ് സഹ തടവുകാരനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ജയിൽ സൂപ്രണ്ടിനോട് ആണ് പ്രതി വെളിപ്പെടുത്തൽ നടത്തിയത്.
എന്റെ കൂടെ കൊല്ലം ജയിലിൽ കഴിഞ്ഞ ഒരു തടവുകാരന് ജെസ്‌നയെ കുറിച്ച് ചില കാര്യങ്ങൾ അറിയാം. ഈ വെളിപ്പെടുത്തലിന് പിന്നാലെ സിബിഐ ജയിലിൽ എത്തി തടവുകാരന്റെ മൊഴി എടുക്കുകയായിരുന്നു. യുവാവ് നൽകിയ സഹതടവുകാരനായ പത്തനംതിട്ട സ്വദേശിയുടെ മേൽവിലാസത്തിൽ സിബിഐ അന്വേഷണം നടത്തിയെങ്കിലും ഇയാൾ ഒളിവില്ലെന്നാണ് വിവരം.
ഈ സംഭവം കൊല്ലം ജയിലിൽ വച്ചാണ് നടക്കുന്നത്. പോക്സോ കേസ് പ്രതി ഇപ്പോൾ പൂജപ്പുര ജയിലിൽ തടവിൽ കഴിയുകയാണ്. കൊല്ലം ജില്ലാ ജയിലിൽ കഴിയുമ്പോൾ ഒപ്പമെത്തിയത് മോഷണക്കേസ് പ്രതിയാണ്. ജെസ്‌നയുടെ തിരോധാനത്തിൽ ഇയാൾക്ക് എന്തെങ്കിലും പങ്കുള്ളതായി വിവരം ഇല്ലെങ്കിലും കച്ചിത്തുരുമ്പായ ഈ വെളിപ്പെടുത്തലുമായി ബന്ധിപ്പിച്ചായിരിക്കും ഇനി മുന്നോട്ടുള്ള അന്വേഷണം നടക്കുന്നത്. ആളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.
2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ പുരോഗമിപ്പിക്കുന്നതിനിടെ ജെസ്നയ്ക്കായി നോട്ടീസും പുറത്തിറക്കിരുന്നു. അതായത്, 149 സെന്റീമീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്തായി ഒരു കാക്കപ്പുള്ളി എന്നിങ്ങനെയാണ് തിരിച്ചറിയാൻ സഹായിക്കുന്ന അടയാളമായി നോട്ടീസ് ഇറക്കിയത്. ഇതിനുപുറമെ ജെസ്‌ന കണ്ണട ധരിച്ചിട്ടുണ്ടെന്നും പല്ലില്‍ കമ്പിയിട്ടിട്ടുണ്ടെന്നും വിശദീകരിക്കുന്നു.
ജസ്‌ന മരിച്ചിട്ടില്ല എന്നു തന്നെയാണ് സിബിഐ ഇപ്പോഴും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതടക്കം സിബിഐയുടെ ഇടപെടല്‍ ഈ കേസില്‍ നേരത്തെ മുതലുണ്ട്. മാത്രമല്ല കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ജെസ്‌നയുടെ തിരോധാനം ഗൗരവമെറിയതാണെന്നും ഇതിന് പിന്നില്‍വലിയ കണ്ണികള്‍ ഉണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു. ദൃക്‌സാക്ഷികളില്ലാത്തതിനാലും തെളിവുകള്‍ ചോര്‍ന്നു പോകാതിരിക്കാനും അതീവ രഹസ്യമായാണ് കേസ് സിബിഐ വഴി നീങ്ങുന്നത്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായ ജെസ്‌നയെ 2018 മാര്‍ച്ച് 22 ന് രാവിലെ 9.30 മുതലാണ് കാണാതാകുന്നത്. വലിയ രീതിയില്‍ സൗഹൃദങ്ങളൊന്നും ഇല്ലാത്ത ജസ്‌ന അധികം ആരോടും സംസാരിക്കാറില്ല. അതുകൊണ്ട് തന്നെയാണ് കുട്ടി എവിടെ പോയി എന്ന കാര്യത്തില്‍ ഒരു കൃത്യത കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് സാധിക്കാതിരുന്നത്.
മിസ്സിംഗ് ആവുന്നതിന് മുമ്പ് വീടിന്റെ വരാന്തയില്‍ ഇരുന്ന് ജെസ്‌ന പഠിക്കുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. എന്നാല്‍ ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയില്‍ തന്നെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണില്‍ ജെസ്‌നയെ ഡ്രൈവര്‍ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയില്‍ വന്ന് ടൗണില്‍ ഇറങ്ങുന്നത് ചിലര്‍ കണ്ടിരുന്നു. ഇതിന് ശേഷം പിന്നെ ജെസ്‌നയെ ആരും കണ്ടിട്ടില്ല.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടിയെ കാണ്ടെത്താന്‍ കഴിയാതായതോടെ പല കഥകളും പ്രചരിച്ചിരുന്നു. ബംഗളൂരു തമിഴ്‌നാട് എന്നിവിടങ്ങളില്‍ ജസ്‌നയെ കണ്ടു. എന്നതടക്കം അജ്ഞാത മൃതദേഹങ്ങള്‍ പോലും അന്വേഷണ സംഘത്തെ വെട്ടിലാക്കി. മാത്രമല്ല ജെസ്‌ന വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കി രാജ്യം വിട്ടെന്നും ഇസ്ലാമിക് സംഘടനകള്‍ പോലുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നു എന്നൊക്കെയുള്ള കിംവദന്തികളും പ്രചരിച്ചിരുന്നു.
സിനിമയെ പോലും വെല്ലുന്ന ജെസ്‌ന തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീട് സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്. തുമ്പത്ത് എത്തുമ്പോഴേക്കും വീണ്ടും വഴുതിപ്പോകുന്ന അപൂര്‍വ്വ കേസാണ് ജെസ്‌നയുടേയെന്ന് ഒരുഘട്ടത്തില്‍ അന്വേഷണ സംഘം വിധിയെഴുതുകയും ചെയ്തു. എങ്കിലും പെണ്‍കുട്ടി ജീവനോടെയുണ്ട് എന്ന് പോലീസ് ഉറപ്പിച്ചിരുന്ന. ഇതു തന്നെയാണ് ഇപ്പോള്‍ സിബിഐയും പറയുന്നത്.
https://www.facebook.com/Malayalivartha