നടി സുബി സുരേഷിന്റെ വിയോഗ വേദന മാറും മുമ്പേ ധർമ്മജനെ തളർത്തി അമ്മയുടെ മരണ വാർത്ത....
ധർമ്മജനെ കണ്ണീരിലാഴ്ത്തി അമ്മയുടെ മരണം. ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ നിര്യാതയായി. എൺപത്തിമൂന്ന് വയസായിരുന്നു. വ്യാഴാഴ്ച രാത്രി ശ്വാസം മുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസമയത്ത് കൊല്ലത്തേക്കുള്ള യാത്രയിലായിരുന്ന ധര്‍മജന്‍ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആശുപത്രിയിലെത്തിയിരുന്നു.
ഉറ്റസുഹൃത്തും നടിയുമായ സുബി സുരേഷിന്റെ മരണത്തിന്റെ വിങ്ങൽ മാറുന്നതിന് പിന്നാലെയാണ് അമ്മയുടെ മരണവാര്‍ത്ത ധര്‍മജനെ തേടിയെത്തിയത്. സുബിയുടെ സംസ്‌കാരം നടന്ന ചേരാനല്ലൂര്‍ ശ്മശാനത്തില്‍ തന്നെയായിരിക്കും ധര്‍മജന്റെ അമ്മയുടെയും സംസ്‌കാരമെന്നാണ് സൂചന. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരിക്കും എന്നാണ് റിപ്പോർട്ട്.
സുബി സുരേഷിന്റെ മരണ വാർത്ത അറിഞ്ഞതു മുതൽ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും എല്ലാം സജീവമായി നിന്നിട്ടുള്ള ആളാണ് ധർമജൻ ബോൾഗാട്ടി. സുബിയ്‌ക്കൊപ്പം സിനിമാല മുതൽ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഉറ്റ കൂട്ടുകാരിയുടെ വേർപാടിന് പിന്നാലെയാണ് ധർമജന് അമ്മയെയും നഷ്ടപ്പെട്ടിരിയ്ക്കുന്നത്. സുബിയുടെ അന്ത്യ ചടങ്ങുകൾക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയ്ക്ക് പോയിരിയ്ക്കുകയായിരുന്നു ധർമജൻ. അപ്പോഴാണ് അമ്മയ്ക്ക് ശ്വാസ തടസ്സം നേരിട്ടത്. അപ്പോൾ തന്നെ ഭാര്യ അനുജ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ യാത്രാമദ്ധ്യേ തന്നെ മരണപ്പെട്ടു. വ്യാഴാഴ്ച രാത്രി 8 മണിയോടെ ശ്വാസം മുട്ടൽ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏറെ നാളായി ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു. മൃതദേഹം വരാപ്പുഴ വലിയപറമ്പിലെ വീട്ടിലെത്തിച്ചു. അടുത്ത സുഹൃത്തായ സുബി സുരേഷിന്റെ വേർപാടിന് പിന്നാലെയുണ്ടായ അമ്മയുടെ മരണം ധർമജന് മറ്റൊരു ആഘാതമായി. സുബിക്കും രമേശ് പിഷാരടിക്കും സാജന്‍ പള്ളുരുത്തിക്കുമൊക്കെയൊപ്പം 19 വര്‍ഷം വേദി പങ്കിട്ട ആളാണ് ധര്‍മ്മജന്‍ ബോല്‍ഗാട്ടി. പ്രതീക്ഷിക്കാതെ എത്തിയ മരണം സുബിയെ കവര്‍ന്നെടുത്തപ്പോൾ ധർമ്മജൻ പറഞ്ഞത് ഇങ്ങനെയായിരുന്നു...
"ഞാനും പിഷാരടിയും സുബിയും 19 വര്‍ഷമായി ഒരുമിച്ച് പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഒറ്റയ്ക്കാണ് അവള്‍ വരുന്നത്. സാധാരണ പെണ്ണുങ്ങളുടെ കൂടെ അച്ഛനോ അമ്മയോ ഒക്കെ കൂടെ വരും. പക്ഷേ ഞങ്ങളുടെ കൂടെ സുബി ഒറ്റയ്ക്ക് വരുമായിരുന്നു. ഒരുപാട് വേദികള്‍.. സുബിക്ക് പകരം ഞങ്ങള്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ല. ഞങ്ങളുടെ കൂടെ ഒരു ആണിനെപ്പോലെ നിന്ന ആളാണ്.
ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ സ്വാഭാവികമാണല്ലോ എന്ന് കരുതിയിരുന്നു. ഭയങ്കര പവര്‍ഫുള്‍ ആയിരുന്നു. ഭയങ്കര ഡാന്‍സര്‍ ആയിരുന്നു. അഭിനയിക്കുമായിരുന്നു. നോ എന്നൊരു സാധനം അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. എല്ലാം യെസ് ആയിരുന്നു. ഞങ്ങളെപ്പോലെ 19 വര്‍ഷം ഒരുമിച്ച് നിന്ന ഒരു ഗ്രൂപ്പ് കേരളത്തില്‍ത്തന്നെ വേറെ ഉണ്ടാവില്ല. സ്വദേശത്തും വിദേശത്തും നിരവധി വേദികള്‍. കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ അവളുടെ അമ്മ പറഞ്ഞു, ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്ന്. മാറുമെന്ന് കരുതി. എന്‍റെ വീട്ടില്‍ നിന്നാണ് അവള്‍ യുട്യൂബ് ചാനല്‍ തുടങ്ങിത്. അതില്‍ നിന്ന് വരുമാനമൊക്കെയായി.
എന്ന് ധർമ്മജൻ പറയുന്നു. ഫെബ്രുവരിയിൽ വിവാഹം നടക്കാനിരിക്കെയാണ് സുബിയുടെ അപ്രതീക്ഷിത വിയോഗം. കണ്ണീരോടെയാണ് കലാകേരളം വിട നൽകിയത്. ചേരാനെല്ലൂരിലെ പൊതുസ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചിരുന്നു. രാവിലെ പത്തുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
പിന്നീട് വാരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിന് വെച്ചു. ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയത്. ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വൈകിട്ട് നാലു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്റെ അന്ത്യം.
https://www.facebook.com/Malayalivartha