സി എം രവീന്ദ്രന് രണ്ടാമത്തെ നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ചോദ്യംചെയ്യലിന് ഹാജരാകേണ്ടത് ഏഴാം തീയതി; രാവിലെ 10ന് കൊച്ചി ഓഫീസിൽ ഹാജരാകണം
സി എം രവീന്ദ്രന് അപായ മണി മുഴക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സി എം രവീന്ദ്രന് നോട്ടീസ് അയച്ചിരിക്കുകയാണ്. ചോദ്യംചെയ്യലിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം ഏഴാം തീയതി ഹാജരാകണം എന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അതായത് ചൊവ്വാഴ്ചയാണ് രവീന്ദ്രൻ ഇ ഡിക്ക് മുന്നിൽ എത്തേണ്ടത്. രാവിലെ 10ന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്.
മൂന്ന് തവണ അദ്ദേഹത്തിന് നോട്ടീസ് അയയ്ക്കും. എന്നിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് എന്ന ഒരു തലത്തിലേക്ക് നീങ്ങാനാണ് ഇഡിയുടെ നീക്കം. അതേസമയം കൊച്ചിയിലെ ഓഫിസിൽ രാവിലെ 10നു ഹാജരാകാനാണു നേരത്തെ രവീന്ദ്രന് ഇഡി നോട്ടിസ് നൽകിയിരുന്നു.
നിയമസഭാസമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക ചുമതലകളുള്ളതിനാൽ ഹാജരാകാനാവില്ലെന്നു രവീന്ദ്രൻ ഇ.ഡിയെ അറിയിക്കുകയായിരുന്നു . മറ്റൊരു ദിവസം ഹാജരാകാമെന്നും രവീന്ദ്രൻ അറിയിച്ചിട്ടുണ്ട്. 2020 ഡിസംബറിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇ.ഡി. നോട്ടീസ് നൽകിയെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് ഹാജരായിരുന്നില്ല.
https://www.facebook.com/Malayalivartha