വിനോദയാത്രയ്ക്ക് വാട്ടർ തീം പാർക്കിലെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു: ആലുവയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത് പത്തിലധികം കുട്ടികൾ:- വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്ന് നിർദ്ദേശം....
വിനോദയാത്രയ്ക്ക് കഴിഞ്ഞ മാസം സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലെത്തിയ കൊച്ചിയിലെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ മാസം പതിനേഴിന് സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിലേക്ക് എത്തിയ പത്തിലധികം കുട്ടികളാണ് ആലുവയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. സംശയത്തെ തുടര്‍ന്ന് അഞ്ച് പേരുടെ ശ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആലുവ ജോയ് മൗണ്ട് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. വിനോദയാത്രയ്ക്ക പോയ ഇരുനൂറ് കുട്ടികളില്‍ പലര്‍ക്കും വയറിളക്കവും ഛര്‍ദിയും ബാധിച്ചു പനി മാറാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൂടുതൽ കുട്ടികൾ ചികിത്സ തേടിയത്തോടെയായിരുന്നു ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം.
ആലുവ ലക്ഷ്മി ആശുപത്രി, കാർമൽ ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികൾ ചികിത്സയിലുണ്ട്. ആലുവ, പനങ്ങാട് മേഖലിയിലെ മറ്റ് സ്കൂളിലെ കുട്ടികളും ആശുപത്രികളില്‍ ചികിത്സയിലുണ്ട്. വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. സ്കൂള്‍ അധികൃതര്‍ ആരോഗ്യവകുപ്പ് പരാതി നല്‍കിയിട്ടുണ്ട്.
സിൽവർ സ്റ്റോമിലെ വെള്ളത്തിൽ ഇറങ്ങിയ വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടിരിക്കുന്നത്. പാർക്കിലെ പൂളുകളിലെല്ലാം വിദ്യാർത്ഥികൾ ഇറങ്ങി വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു. പിന്നീട് തിരികെ വന്ന വിദ്യാർത്ഥികൾക്ക് കണ്ണുകളിൽ നീറ്റലും ശരീരത്ത് ചൊറിച്ചിലും അുഭവപ്പെട്ടിരുന്നു. അടുത്ത ദിവസം എല്ലാവർക്കും പനിയും ഛർദ്ദിയും പിടിപെടുകയായിരുന്നു. പനങ്ങാട് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിലെ വിദ്യാർത്ഥികളുടെ വിവരങ്ങളാണ് ആദ്യം പുറത്ത് വന്നത്. പനിപിടിച്ച കുട്ടികൾ പനങ്ങാട് വി.ജെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു.
പത്തിലധികം കുട്ടികൾ ഒരേ രീതിയിലുള്ള രോഗലക്ഷണവുമായെത്തിയതോടെ ക്ലിനിക്കിലെ ഡോക്ടർ ഡാനിഷ് കുര്യൻ കുട്ടികളുടെ രക്തം പരിശോധിച്ചു. ഇതിൽ 5 കുട്ടികൾക്ക് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാരിൽ ചിലർ വിവരം അറിഞ്ഞു. ഇതോടെ നാട്ടിലെങ്ങും വിഷയം ചർച്ചയായതോടെ ഇതേ രോഗലക്ഷണമുള്ള കുട്ടികൾ നിരവധിപേർ ചികിത്സ തേടിയെത്തുകയായിരുന്നു. തൊട്ടു പിന്നാലെ എറണാകുളം ഗേൾസ് സ്‌ക്കൂളിലെ കുട്ടികൾക്കും ഇതേ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുള്ള വിവരം പുറത്ത് വന്നു.
സംഭവം അറിഞ്ഞതോടെ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി പ്രത്യേക മെഡിക്കൽ ടീമിനെ രണ്ടു സ്‌ക്കൂളുകളിലേക്കും അയച്ചു. കുട്ടികൾ എല്ലാവരും ഒരേ ദിവസം സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ സന്ദർശ്ശനം നടത്തിയതായി സ്ഥിരീകരിച്ചു. അതേ സമയം സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ അന്വേഷണം നടത്താൻ തൃശൂർ ഡി.എം.ഒയ്ക്ക് നിർദ്ദേശം നൽകിയതായി എറമാകുളം ഡി.എം.ഒ ഡോ.ശ്രീദേവി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികൾക്ക് എലിപ്പനിയുണ്ടെന്ന് സ്വകാര്യ ലാബാണ് പറഞ്ഞിരിക്കുന്നത്. ഗവൺമെന്റ് ലാബിലേക്ക് കുട്ടികളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിട്ടുണെന്നും അതിന്റെ റിസൾട്ട് വന്നതിന് ശേഷം മാത്രമേ എലിപ്പനിയാണെന്ന് ഔദ്യോഗികമായി പറയാനാകൂ എന്നും ഡി.എം.ഒ അറിയിച്ചു.
എലിപ്പനി പിടിപെട്ട കുട്ടികൾ ലേക്ക്ഷോർ, വെൽകെയർ ആശുപത്രിയിലും ചികിത്സ തേടിയിരിക്കുകയാണ്. അഞ്ചു മുതല്‍ 10 വയസ് വരെയുള്ള കുട്ടികളാണ് വിനോദയാത്രയ്ക്ക് പോയത്. ആലുവയിൽ മാത്രം പത്തിലധികം വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ രണ്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.അഞ്ച് പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ദർ നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha