ചങ്ങനാശ്ശേരിയിൽ പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം: കത്തി അമർന്നത് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർമിക്കുന്ന ഫാക്ടറി...
ചങ്ങനാശേരി വകത്താനം നാലുന്നാക്കലിന് സമീപം പ്ലാസ്റ്റിക് കമ്പനിയിൽ വൻ തീപിടുത്തം. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഉപയോഗശൂന്യമായ പ്ലാസ്റ്റിക് സംസ്കരിച്ച് ഷീറ്റുകൾ നിർമിക്കുന്ന ഫാക്ടറിയാണ് തീ പിടുത്തതിൽ കത്തി അമർന്നത്. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു തീപിടുത്തം അതുകൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.
ഷോട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. പടത്തിനു സമീപം പ്രവർത്തിക്കുന്ന കമ്പനിയുടെ അര ഏക്കറോളം ചുറ്റളവിൽ ഷീറ്റ് ഉണ്ടാക്കാനുള്ള പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ടിരുന്നു ഇതെല്ലാം കത്തി നശിച്ചു.സമീപത്തെ മരങ്ങൾ അടക്കമാണ് കത്തിയത്.
കോട്ടയം, ചങ്ങനാശ്ശേരി പാമ്പാടി,തുടങ്ങിയ എഴോളം സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. വാകത്താനം സ്വദേശി മണിയൻകുടവത്ത് എം.പി പുന്നൂസിന്റെ ഉടമസ്ഥയിൽ റബ്ബർ ഫാക്ടറി ആയിരുന്ന സ്ഥലം ഇപ്പോൾ ഈരാറ്റുപേട്ട സ്വദേശി സിയാദ് ഏറ്റെടുത്ത് പ്ലാസ്റ്റിക് കമ്പനി നടത്തിവരികയായിരുന്നു.
https://www.facebook.com/Malayalivartha