ഒളിച്ചു കളി അവസാനിച്ചു; സന്തോഷത്തോടെ സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി; മാധ്യപ്രവർത്തകരെ കൈ വീശി അഭിവാദ്യം ചെയ്ത് നേരെ ഇ ഡി ഓഫീസിലേക്ക്; ഇനി ചോദ്യ ശരങ്ങളുടെ മണിക്കൂറുകളിലേക്ക്; മുഖ്യമന്ത്രിയുടെ ഓഫീസിന് ഇന്ന് അതിനിർണായകം
ഒളിച്ചു കളി അവസാനിച്ചു..... സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി. ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനായിട്ടാണ് ഇഡിക്ക് മുന്നിൽ രവീന്ദ്രൻ എത്തിയിരിക്കുന്നത്. ഊഹാപോഹങ്ങളൊക്കെ തട്ടിമറിച്ചു കൊണ്ടാണ് സി എം രവീന്ദ്രൻ ഹാജരാകാൻ എത്തിയിരിക്കുന്നത്. 27ന് ഹാജരാകാൻ വിളിച്ചപ്പോൾ തലേ ദിവസം മെയിൽ അയച്ചിരുന്നു തന്നെ ഒഴിവാക്കണം എന്ന് പറഞ്ഞുകൊണ്ട് അപേക്ഷിച്ചിരുന്നു. അത്തരത്തിൽ എന്തെങ്കിലും മെയിൽ അയക്കുമോ എന്നൊക്കെ വിചാരിച്ചതാണ് പക്ഷേ എന്തൊക്കെയായാലും രവീന്ദ്രൻ ഇഡിക്കി മുന്നിൽ ഹാജരായിരിക്കുകയാണ്. ഇനി ചോദ്യശരങ്ങളുടെ മണിക്കൂറുകളുടെ അദ്ദേഹം കടന്നു പോകാൻ ഇരിക്കുകയാണ്.
പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്ന കേസിൽ മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നത് .
കേസിലെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഫെബ്രുവരി 27നു ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും രവീന്ദ്രൻ ഹാജരായില്ല. ഇന്നു വീണ്ടും ഹാജരായില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കാനാണ് ഇഡിക്കു നിയമോപദേശം കിട്ടിയിരുന്നത് . ഒരു വർഷം മുൻപു നാലു തവണ നോട്ടിസ് നൽകിയതിനു ശേഷമാണു രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരായത്. ഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ഓഫീസിനും നിർണ്ണായകമാണ് ഇന്നത്തെ ദിനം. രവീന്ദ്രനെ അറസ്റ്റു ചെയ്താൽ അത് വലിയ രാഷ്ട്രീയ ചർച്ചയാകും. നേരത്തെ അറസ്റ്റിലായ എം ശിവശങ്കറിന് ഇപ്പോഴും ജാമ്യം കിട്ടിയിട്ടില്ലെന്നതാണ് സിഎം രവീന്ദ്രനെ കുഴക്കുന്നത്.
https://www.facebook.com/Malayalivartha