സ്വർണക്കടത്ത്, ലൈഫ് മിഷൽ കേസുകളിൽ നിരവധി തെളിവുകൾ കയ്യിൽ...! ഇ ഡി ആവശ്യപ്പെട്ടതു പ്രകാരം.. പി സി ജോർജ് കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി...ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു...
ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ മുൻ എം എൽ എയുമായ പി സി ജോർജ് കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി.
സ്വർണക്കടത്ത്, ലൈഫ് മിഷൽ കേസുകളിൽ നിരവധി തെളിവുകൾ കയ്യിൽ ഉണ്ടെന്നും അത് കൈമാറാനാണ് വന്നതെന്നും പി സി ജോർജ് പ്രതികരിച്ചു.
ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി വസ്തു ഇടപാടുകാരനും മുൻ മാധ്യമപ്രവർത്തകനുമായ ഷാജ് കിരൺ മധ്യസ്ഥനായി തന്നെ വന്നുകണ്ട് മൊഴി മാറ്റിക്കാൻ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സ്വപ്നയ്ക്കെതിരെ എടുത്ത ഗൂഢാലോചന കേസ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ബിലീവേഴ്സ് ചർച്ച് വഴി വിദേശത്തേക്കു പണം കടത്തിയെന്നുവരെ ഷാജ് കിരൺ ആരോപണം ഉന്നയിച്ചതിന്റെ ഫോൺ ശബ്ദരേഖ പുറത്തുവന്നെങ്കിലും കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കി ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ച നിലയിലാണ്.
അന്നത്തെ വിജിലൻസ് മേധാവി എഡിജിപി എം.ആർ.അജിത്കുമാർ നിർദേശിച്ച പ്രകാരം ഷാജ് കിരൺ ഒത്തുതീർപ്പിനായി തന്നെ പാലക്കാട് വന്നു കണ്ടുവെന്നു വെളിപ്പെടുത്തിയ സ്വപ്ന, ഇദ്ദേഹവുമായുള്ള ഫോൺ സംഭാഷണങ്ങളും പുറത്തുവിട്ടിരുന്നു. ഇതിലാണ് മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമെതിരെ സാമ്പത്തിക ആരോപണം ഉന്നയിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഗൂഢാലോചന നടത്തിയെന്ന പേരിൽ സ്വപ്നയ്ക്കും പി.സി.ജോർജിനും സ്വപ്നയുടെ സുഹൃത്ത് സരിത്തിനുമെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തായിരുന്നു സർക്കാരിന്റെ എതിർനീക്കം. 9 മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.
സ്വപ്ന സുരേഷിന്റെ സുഹൃത്ത് സരിത്തിനെ വിജിലൻസ് തട്ടിക്കൊണ്ടുപോയി ഫോൺ പിടിച്ചുവാങ്ങിയതിന്റെ പിന്നാലെയാണ് സ്വപ്ന, ഷാജ് കിരൺ തന്നെ വന്നു കണ്ട വിവരം പുറത്തുവിട്ടത്. എന്നാൽ, ആരോപണം പി.സി.ജോർജും സ്വപ്നയും ചേർന്ന് നടത്തിയ ഗൂഢാലോചനയായിട്ടാണ് സർക്കാർ വിലയിരുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.ടി.ജലീൽ എംഎൽഎ പരാതി നൽകി. തുടർന്നാണ് സ്വപ്ന, പി.സി.ജോർജ്,സരിത്ത് എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തത്.
പ്രതികളുടെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കു നൽകിയിരിക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha