രാജ്യത്തെ മുറിവേൽപ്പിച്ച് വീണ്ടും ഭീകരാക്രമണം! ജവാൻമാർക്ക് വീരമൃത്യു
കശ്മീരില്‍ സൈനിക ട്രക്കിന് തീ പിടിച്ച് അഞ്ച് സൈനികര്‍ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു സംഭവം. ഭട്ട ധുരിയൻ മേഖലയിലെ ഹൈവേയിലാണ് സംഭവം. ഭിംബര്‍ ഗലിയില്‍ നിന്ന് പൂഞ്ചിലെ സങ്കിയറ്റിലേക്ക് പോകുകയായിരുന്ന വാഹനമാണ് കത്തിയമര്‍ന്നത്.
ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് വാഹനത്തിന് തീപടര്‍ന്നെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. ആര്‍മി പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സൈന്യവും പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മിന്നലേറ്റാണ് അപകടമെന്നായിരുന്നു സംശയമെങ്കിലും സൈന്യം നടത്തിയ പരിശോധനയിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണമാണ് തീപിടിത്തത്തിനു കാരണമെന്ന് കണ്ടെത്തി.
ഉന്നത സൈനിക ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കുന്നിന്‍ പ്രദേശമായ ഇവിടെ കനത്ത മഴയുണ്ടായിരുന്നു. ഔദ്യോഗിക വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. ശക്തമായ മഴയും മിന്നലും ഉണ്ടായിരുന്നു. ഇടിമിന്നലേറ്റതിനെ തുടർന്നാണ് വാഹനത്തിന് തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.
പൂഞ്ച് ഹൈവേയില്‍ കത്തിക്കൊണ്ടിരിക്കുന്ന നിലയിലായിരുന്നു വാഹനം. ഉടന്‍ തന്നെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണച്ചു. പൂഞ്ചിലെ ഭീംബർ ഗലിയിൽ നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം.
https://www.facebook.com/Malayalivartha