സൂപ്പർ മാർക്കറ്റിലെ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറി: സങ്കടങ്ങൾ പറഞ്ഞ് ആതിരയുടെ കയ്യിൽ നിന്ന് ഭർത്താവറിയാതെ സ്വർണവും പണവും കൈക്കലാക്കി: തിരികെ ചോദിച്ചപ്പോൾ പ്രണയം പകയായി: അതിരപ്പിള്ളിയിൽ ടൂർ പോകാനെന്ന പേരിൽ യുവതിയെ തുമ്പൂർമുഴി വനത്തിൽ എത്തിച്ചു: ഷാൾ മുറുക്കി കഴുത്ത് ഞെരിച്ചും, ബൂട്ടിട്ട് ചവിട്ടിയും മരണം ഉറപ്പാക്കി: പിന്നീട് ശരീരഭാഗങ്ങൾ വെട്ടി നുറുക്കി: പോലീസ് അറസ്റ്റ് ചെയ്തത് ഇൻസ്റ്റാഗ്രാമിലെ റീൽസ് താരം അഖിയേട്ടനെ....
കാണാതായ യുവതിയെ അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളിയ സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനലിൻ്റെ ഭാര്യ ആതിരയെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ആതിര സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്ന അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് അഖിൽ പൊലീസിനോട് വെളിപ്പെടുത്തി.കൊലപ്പെടുത്തിയ ശേഷം ആതിരയുടെ മൃതദേഹത്തിനോട് അതിക്രൂരമായാണ് അഖിൽ പെരുമാറിയതൊന്നും പൊലീസ് വ്യക്തമാക്കി.
യുവതിയെ കാട്ടിലെത്തിച്ച് ഷാൾ മുറുക്കി കഴുത്ത് ഞെരിച്ചു. തുടർന്ന് മരണം ഉറപ്പാക്കാനായി കഴുത്തിൽ ബൂട്ടിട്ട് ചവിട്ടിയെന്നും പ്രതിയായ അഖിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹിതയായ ആതിരയുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. സാമ്പത്തികമായി അഖിലിനെ പലതവണ ആതിര സഹായിച്ചിട്ടുണ്ട്. ഈ പണം തിരികെ ചോദിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും അഖിൽ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കിയതായും റിപ്പോർട്ടുണ്ട്. അതിരപ്പിള്ളി കണ്ട് വൈകുന്നേരത്തിനുള്ളിൽ തിരികെ വരാമെന്ന് പറഞ്ഞാണ് ആതിരയെ കാറിൽ കയറ്റിയതെന്നും ഇക്കാര്യം വീട്ടിൽ അറിയിക്കണ്ടെന്ന് പറഞ്ഞിരുന്നതായും അഖിലിൻ്റെ മൊഴിയിൽ പറയുന്നുണ്ട്. സൂപ്പർ മാർക്കറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.
കുടുംബജീവിതത്തിലെ വിഷമങ്ങൾ വരെ ഇരുവരും തുറന്നു സംസാരിച്ചിരുന്നു. നിരവധി തവണ അഖിലിന് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ വന്നപ്പോൾ സഹായിച്ചത് ആതിരയായിരുന്നു. അതിനിടയിൽ ആതിരയുടെ കെെയിലുള്ള സ്വര്‍ണവും പണവും ഉള്‍പ്പെടെ അഖില്‍ കടം വാങ്ങിയിരുന്നു. നിശ്ചിത ദിവസത്തിനുള്ളിൽ മടക്കി നൽകാം എന്ന ഉറപ്പിൻ മേലാണ് ആതിര പണം കടം കൊടുത്തത്. എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും അഖിൽ തുക തിരികെ കൊടുത്തില്ല. തുടർന്ന് ആതിര അഖിലിനോട് കടം നൽകിയ പണം തിരികെ ചോദിക്കുകയായിരുന്നു.
അതേ സമയം കുടുംബം അറിയാതെയാണ് അഖിലിന് ആതിര പണം നൽകിയത്. പണത്തെക്കുറിച്ച് ചോദ്യം ഉയരുന്നതിനു മുൻപ് പണം തിരികെ വേണമെന്ന് ആതിര അഖിലിനോട് പറഞ്ഞിരുന്നു. എന്നാൽ തിരികെ നൽകാൻ അഖിലിൻ്റെ കയ്യിൽ പണം ഇല്ലായിരുന്നു. അഖിൽ കടം വാങ്ങിയ തുക ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇക്കഴിഞ്ഞ ഏപ്രിൽ 29നാണ് ആതിരയെ കാണാതാവുന്നത്.
തുടർന്ന് സനൽ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു. ആതിര ഫോൺ എടുക്കാത്തതിനാൽ ടവർ ലൊക്കേഷൻ നോക്കാൻ കഴിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആതിര ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിൽ നിന്നും ഒപ്പം ജോലി ചെയ്യുന്ന അഖിലുമായി ഒരു കാറിൽ കയറി പോകുന്നതാണ് കണ്ടത്. അഖിലിനെ കസ്റ്റഡിയിലെടുത്ത് ഏറെനേരം ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. മൃതദേഹം അതിരപ്പിള്ളിക്ക് സമീപം വനത്തിലുപേക്ഷിച്ചെന്നും ഇയാൾ സമ്മതിച്ചു.
യുവതിയുടെ കാല്‍പ്പത്തികള്‍ മാത്രമാണ് വനത്തില്‍നിന്ന് ഇതുവരെ കണ്ടെത്താനായത്. മറ്റു ശരീര ഭാഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കാലടി പോലീസാണ് കേസന്വേഷിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അഖില്‍ മൃതദേഹം ഉപേക്ഷിച്ച സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം നല്‍കിയത്. തുടർന്ന് സ്ഥലത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആതിരയുടെ വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണ്ണാഭരണം കാണാതായെന്നും അന്വേഷണത്തിൽ വ്യക്തമായി. ഏപ്രിൽ 29 നാണ് ആതിരയുമായി അഖിൽ അതിരപ്പള്ളിയിലേക്ക് തിരിച്ചത്. ടൂറ് പോകാമെന്ന പേരിലായിരുന്നു പ്രതി ആതിരയെ വിളിച്ചു വരുത്തിയത്. കൊലപാതകത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിപ്പോയ പ്രതി ഒന്നും സംഭവിക്കാത്ത രീതിയിൽ അഭിനയിച്ചു.
കഴിഞ്ഞ ഏപ്രിൽ 29 ന് പതിവ് പോലെ ജോലിക്കിറങ്ങിയ ആതിരയെ കാലടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിലെത്തിച്ചുവെന്നും പിന്നീട് കാണ്മാനില്ലെന്നുമായിരുന്നു ഭർത്താവ് സനൽ നൽകിയ പരാതിയിലുണ്ടായിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാലടി ബസ് സ്റ്റോപ്പിൽ നിന്നും ആതിര അഖിലിന് അടുത്തേക്കാണ് പോയതെന്ന് വ്യക്തമായി. ഒരു റെന്റ് എ കാറിൽ അഖിലും ആതിരയും തുമ്പൂർമുഴിയിലേക്ക് സഞ്ചരിക്കുന്നതും സിസിടിവിയിൽ വ്യക്തമായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോട്ടത്തിനുശേഷം ലഭ്യമാകുമെന്നും റൂറൽ എസ് പി വിശദീകരിച്ചു.
https://www.facebook.com/Malayalivartha