കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദനയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി മന്ത്രി വീണാ ജോര്‍ജ്: വന്ദനയുടെ വീട്ടിൽ എത്തി പൊട്ടിക്കരഞ്ഞ് മന്ത്രി
മാധ്യമങ്ങളോട് പ്രതികരിക്കാതെ മന്ത്രി വീണാ ജോർജ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റ് മരിച്ച ഡോ വന്ദനാ ദാസിന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയ മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോടെ പ്രതികരിക്കാതെ മടങ്ങി. രാവിലെ 8.15 ഓടെയാണ് മന്ത്രി എത്തിയത് അര മണിക്കൂറോളം വന്ദനയുടെ വീട്ടിൽ തങ്ങിയ മന്ത്രിയോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും മന്ത്രി വാ തുറക്കാതെ പോവുകയാണ് ഉണ്ടായത്.
മന്ത്രി ഡോ വന്ദനയുടെ മരണവുമായി ബന്ധപെട്ട് ഇന്നലെ നടത്തിയ പ്രതികരണം വിവാദമായിരുന്നു. അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നെന്നും ഡോക്ടർ പരിചയ സമ്പന്നയായിരുന്നില്ല, അതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
‘ഡോക്ടര്‍മാരുടെ ആരോഗ്യനില തകര്‍ക്കുന്ന സംഭവമാണ് കൊട്ടാരക്കരയില്‍ നടന്നത്. സാധാരണ മെഡിക്കൽ കോളജിലാണ് പൊലീസ് എയ്ഡ് പോസ്റ്റുള്ളത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എയ്ഡ് പോസ്റ്റുണ്ടായിരുന്നു. അവിടെ സിഎംഒയും ആരോഗ്യപ്രവർത്തകരും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട യുവതി ഹൗസ് സർജനാണ്. അത്ര പരിചയമുള്ള ആളല്ല. ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്നാണ് അവിടെയുള്ള ഡോക്ടർമാർ അറിയിച്ച വിവരം.
വളരെ വിഷമകരമായ സംഭവമാണ്. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങളിൽ അതിശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നായിരുന്നു വീണ ജോർജ് പ്രതികരിച്ചത്.
ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ നടത്തിയ പ്രതികരണം വളച്ചൊടിച്ച് പ്രചരിപ്പിച്ചെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ നിലപാട്. സംഭവത്തെക്കുറിച്ച് അവിടെയുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞ കാര്യങ്ങളാണ് താന്‍ വിശദീകരിച്ചത്. ദുരന്തത്തെക്കുറിച്ച് ഇത്ര ഇന്‍സെന്‍സിറ്റീവായി പ്രതികരിക്കുന്ന ആളല്ല താന്‍. വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. വിശദീകരണത്തിനുള്ള സമയമല്ല ഇത്.
എങ്കിലും മാധ്യമങ്ങള്‍ വാക്കുകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുമ്പോള്‍ ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്നത് കൊണ്ട് ഇത്രയും പറയുന്നു. ബാക്കി പിന്നീട് പറയാം. എന്നയായിരുന്നു കുറിപ്പ്. ഇതിനിടെ കൊല്ലപ്പെട്ട യുവ ഡോക്ടര്‍ വന്ദനയുടെ ചിത്രം മന്ത്രി വീണാ ജോര്‍ജ് പ്രൊഫൈല്‍ പിക്ചറാക്കി. ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൊലപാതകത്തിനെതിരെ പ്രതിഷേധിച്ച് ഡോക്ടര്‍മാരും , യുവമോര്‍ച്ച അടക്കമുള്ള സംഘടനകളും വീണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു . അതിനു ശേഷമാണ് വന്ദനയുടെ ചിത്രം മന്ത്രി പ്രൊഫൈല്‍ പിക്ചറാക്കിയത്. എന്നാല്‍ ഇത്തരം ന്യായീകരണങ്ങള്‍ കൊണ്ടൊന്നും വീണ ജോര്‍ജ് പറഞ്ഞ പ്രസ്താവന തള്ളിക്കളയാന്‍ ആകില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം .
https://www.facebook.com/Malayalivartha