തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർമാൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും: കിൻഫ്ര പാർക്കിൽ ഒഴിവായത് വൻ ദുരന്തം....
തുമ്പ കിൻഫ്ര പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ, മതിൽ ഇടിഞ്ഞ് വീണ് മരിച്ച ഫയർമാൻ ജെ.എസ്.രഞ്ജിത്ത് വിങ്ങലാകുന്നു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത് ആറ് വർഷമായി ചാക്ക യൂണിറ്റിലെ ഫയർഫോഴ്സ് ജീവനക്കാരനായിരുന്നു. അഗ്നിശമന സേനാംഗം രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ ട്രൈനിംഗ് സമയത്ത് തന്നെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനുമുന്പ് മരണപ്പെട്ടതുകൊണ്ട് മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.
ഇതേത്തുടർന്നാണ് ഇപ്പോൾ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്. തീ അണക്കാനുള്ള ശ്രമത്തിനിടെയാണ് ചാക്ക ഫയർ ഫോഴ്സ് യൂണിറ്റിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി ജെ എസ് രഞ്ജിത്ത് (32)മരിച്ചത്. കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീഴുകയായിരുന്നു. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് പുലർച്ചെയോടെ തീപിടിച്ചത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടം പൂർണമായും കത്തി നശിച്ചു. സെക്യൂരിറ്റി മാത്രമേ തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ.
കനത്ത ചൂടിൽ രാസവസ്തുക്കൾ കത്തി പൊട്ടിത്തെറിച്ചതാണ് വൻ അഗ്നി ബാധയ്ക്ക് കാരണം. യാതൊരു സുരക്ഷയും ഇവിടെ ഉണ്ടായിരുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സുരക്ഷാ ക്രമീകരണമില്ലാതെ എല്ലാം സൂക്ഷിച്ചു. അതും സർക്കാർ കെട്ടിടത്തിൽ. അഗ്നിശമന സേനയുടെ ജീവൻ പണയം വച്ചുള്ള പ്രവർത്തനമാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഇതിനിടെയിൽ അവർക്ക് നഷ്ടമായത് സഹപ്രവർത്തകനെയും. ഒന്നരക്കോടിയുടെ നാശനഷ്ടമേ ഉണ്ടായിട്ടുള്ളൂവെങ്കിലും ഒരു ജീവനെടുത്ത കിൻഫ്രയിലെ തീപിടിത്തം സർക്കാർ അനാസ്ഥയുടെ നേർ ചിത്രമാണ്.
സർജിക്കൽ സ്പിരിറ്റ് അടക്കമുള്ളവ ഈ കെട്ടിടത്തിലുണ്ടായിരുന്നു. രാസവസ്തുക്കളാണ് കത്തിയത്. അതുകൊണ്ട് തന്നെ അന്തരീക്ഷ മലിനീകരണം വ്യാപകമായി ഉണ്ടാകാൻ ഇടയുണ്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു.
കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. തൊട്ടുടത്ത കെട്ടിടത്തിലേക്ക് തീ പടർന്നില്ല. സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് തീ കണ്ടത്. അപ്പോൾ തന്നെ ഫയർ ഫോഴ്‌സിനെ അറിയിച്ചു. ഫയർ ഫോഴ്‌സിന് കടന്നു വരാനുള്ള വഴിയും അതിവേഗം ഒരുക്കി. അതുകൊണ്ട് തന്നെ രക്ഷാ പ്രവർത്തനം വേഗത്തിലായി. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് അപകടം.
തീ പിടിച്ച കെട്ടിടത്തിന് അടുത്ത് വലിയൊരു മറ്റൊരു ഗോഡൗണുണ്ട്. ഇത് കത്തിയില്ല. കെട്ടിടത്തിന് ഇടയിൽ നിന്നും രഞ്ജിത്തിനെ പുറത്തേക്ക് എടുക്കാൻ സമയമെടുത്തു. അതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പുറത്തേക്ക് എടുക്കുമ്പോൾ ജീവനുണ്ടായിരുന്നു. എന്നാൽ മാരക പരിക്കാണ് ഉണ്ടായത്. ആശുപത്രിയിൽ വച്ച് രഞ്ജിത്ത് മരിച്ചു. വലിയ പുകയാണ് തീ പിടിത്തത്തിന്റെ ഭാഗമായുണ്ടായത്. 12ഓളം ഫയർ ഫോഴ്‌സ് യൂണിറ്റാണ് തീ അണയ്ക്കാൻ എത്തിയത്.
തൊട്ടടുത്ത കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാനായിരുന്നു ഫയർഫോഴ്‌സ് ആദ്യം ശ്രമിച്ചത്. അത് പൂർണ്ണ വിജയമായി. കെട്ടിടം തകർത്ത് അകത്ത് കയറാനുള്ള ശ്രമത്തിനിടെയാണ് അഗ്നിസുരക്ഷാ ഉദ്യോഗസ്ഥനെ നഷ്ടമായത്. സംസ്ഥാന ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ജില്ലാ മരുന്ന് സംഭരണ വിതരണ കേന്ദ്രത്തിലാണ് തീപടർന്നത്. രസപദാർഥങ്ങൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് കഴക്കൂട്ടം ഫയർഫോഴ്‌സാണ് ആദ്യം സ്ഥലത്തെത്തിയത്.
പിന്നീട് ചാക്കയിൽ നിന്നും മറ്റു യൂണിറ്റുകളും ഇവിടേക്കത്തി. ജില്ലയിലെ മുഴുവൻ ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള ജീവനക്കാർ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഒരു സുരക്ഷാ സംവിധാനവും ഈ കെട്ടിടത്തിലുണ്ടായിരുന്നില്ല. പൊട്ടിത്തെറിയുടെ ആഘാതമാണ് തീ പടർന്നു പിടിക്കാൻ കാരണമെന്നും വാദമുണ്ട്.
https://www.facebook.com/Malayalivartha