മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലേയ്ക്ക് വിനോദ് എത്തിയത് രണ്ട് മാസം മുമ്പ്: ദിവസവും മൂന്നും, നാലും ഇലക്ട്രോണിക് ഐറ്റംസ് ഓൺലൈനിലൂടെ വാങ്ങി ഉപയോഗിക്കാതെ, തല്ലിപ്പൊട്ടിച്ച് കളയുന്നത് ഇഷ്ട വിനോദം: അമ്മയുണ്ടാക്കുന്ന ആഹാരത്തിന് രുചി ഇല്ലെന്ന് പറഞ്ഞ് ഓൺലൈനിലൂടെ ആഹാരം സ്ഥിരം വരുത്തും: എല്ലാ ചെലവുകളും നോക്കിരുന്നത് അച്ചാമ്മ:- സഹോദരി നൽകിയ ഒന്നര ലക്ഷം വിലയുള്ള ടി വിയും തല്ലിപൊട്ടിച്ച്, ഫാനുകളുടെ ലീഫ് വെട്ടിമുറിച്ചു: വീണ്ടും വിനോദിനെ ആശുപത്രിയിൽ എത്തിക്കണമെന്ന് അച്ചാമ്മ പറഞ്ഞത് കൊലയ്ക്ക് കാരണമായി...
കൊച്ചിയിൽ അമ്മയെ മകൻ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി വിനോദ് എബ്രഹാം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വീട്ടിലേയ്ക്ക് എത്തിയത് രണ്ട് മാസം മുമ്പെന്ന് നാട്ടുകാരനായ സിജു. പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണവും സിജു തള്ളി. രാവിലെ പോലീസ് വീട്ടിൽ നിന്ന് പോയത് അച്ചാമ്മ ശബ്ദ സന്ദേശം അയച്ചതിനെ തുടർന്നെന്ന് അദ്ദേഹം പറഞ്ഞു. അച്ഛമ്മയുടെ ഫോണിൽ നിന്ന് പതിനഞ്ച് തവണ വിളിച്ചിരുന്നു. വീട്ടിൽ എത്തിയ തന്നെ വിനോദ് പുറത്താക്കിയെന്നും സിജു പറയുന്നു. വിനോദിനെ ആശുപത്രിയിൽ കൊണ്ടുപോകാനും, മരുന്ന് വാങ്ങാനും അച്ചാമ്മയെ സഹായിച്ചിരുന്നത് സിജുവാണ്.
രണ്ട് മാസം മുമ്പ് തൃശൂരിലെ ഒരു ആശുപത്രിയിൽ നിന്നുമാണ് വിനോദിനെ വീട്ടിൽ കൊണ്ട് വന്നത്. ഒരുമാസത്തെ ട്രീറ്റ്‌മെന്റ് കൂടെ ബാക്കി നിൽക്കെയാണ് വിനോദിന്റെ നിർബന്ധപ്രകാരം വീട്ടിൽ കൊണ്ടുവന്നത്. 'അമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം, മരുന്ന് കൃത്യമായി കഴിക്കാം, എന്ത് പറഞ്ഞാലും അതുപോലെ ചെയ്യാം എന്ന് പാവത്താനെപ്പോലെ പറഞ്ഞാണ് വിനോദ് രക്ഷപ്പെട്ടത്. ദിവസവും മൂന്നും, നാലും ഇലക്ട്രോണിക് ഐറ്റംസ് ഓൺലൈനിലൂടെ വാങ്ങി ഉപയോഗിക്കാതെ, തല്ലിപ്പൊട്ടിച്ച് കളയുന്നതായിരുന്നു വിനോദിന്റെ രീതി. 'അമ്മ' ഉണ്ടാക്കി നൽകുന്ന ആഹാരത്തിന് രുചി പോരെന്ന് പറഞ്ഞ് ഓൺലൈനിലൂടെ ആഹാരം ഓഡർ ചെയ്തു കഴിക്കും.
ഇതിനെല്ലാം അച്ചാമ്മ തന്നെ പണം നൽകുകയും വേണം. സഹോദരി വാങ്ങി നൽകിയ ഒന്നര ലക്ഷം വിലയുള്ള ടി വിയും വിനോദ് വ്യാഴാഴ്ച തല്ലിപ്പൊട്ടിച്ചു. വിനോദിന്റെ പ്രത്യേക മുഖഭാവവും ചിരിയും കണ്ട്, പന്തികേട് തോന്നിയപ്പോൾ ഇവിടെയുള്ള ടീച്ചറോട് ഞാൻ പറഞ്ഞിരുന്നു വിനോദിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന്.
അങ്ങനെ കഴിഞ്ഞ ദിവസം ടീച്ചറുമായി ഇവർ താമസിക്കുന്ന ഇടത്ത് എത്തി. മുന്നേകൂട്ടി പ്ലാൻ ചെയ്തത് പോലെ ടീച്ചർ വിനോദിനോട് സംസാരിക്കണമെന്നും, ഈ സമയം അച്ചാമ്മയോട് താൻ സംസാരിക്കാമെന്നും സിജു പറഞ്ഞു. അച്ഛമ്മയുടെ ഫോണിൽ സിജുവിനെ ബ്ലോക്ക് ചെയ്തതുകൊണ്ട് കാര്യങ്ങൾ പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു.
എന്നാൽ കൊലപാതകത്തിലേയ്ക്ക് നയിച്ചത് വിനോദിനെ വീണ്ടും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകണമെന്ന അച്ഛമ്മയുടെ വാക്കിനെ തുടർന്നാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. വീട്ടിലെ ഫാനിന്റെ ലീഫുകളെല്ലാം വെട്ടുകത്തി കൊണ്ട് മുറിച്ച നിലയിലാണ്. രാവിലെ തന്നെ പോലീസ് ഇൻക്വസ്റ്റ് നടപടികളിലേയ്ക്ക് കടന്നിട്ടുണ്ട്. ഇന്ന് തന്നെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റും.
51കാരനായ വിനോദ് എബ്രഹാം അഭിഭാഷകനായിരുന്നു. പന്ത്രണ്ട് വർഷമായി അമ്മയും മകനും ഒന്നിച്ച് ഫ്‌ളാറ്റിൽ താമസിക്കുകയായിരുന്നു. അഭിഭാഷകനാണെങ്കിലും വിനോദ് കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ പോകാറില്ലായിരുന്നു. കല്യാണം കഴിച്ചെങ്കിലും ഭാര്യയുമായി വിനോദ് വേർപിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛമ്മയുടെ ഭർത്താവ് എബ്രഹാം നേരത്തെ മരണപ്പെട്ടിരുന്നു. മറ്റൊരു മകൾ വിനീത ഓസ്ട്രിയയിലാണ്.
പ്രതിയെ കീഴടക്കിയത് നാട്ടുകാരും പൊലീസും അഗ്നി രക്ഷാസേനയും ചേർന്നായിരുന്നു. വ്യാഴം വൈകിട്ട് അഞ്ചിനാണ് വിനോദും അമ്മയും താമസിച്ചിരുന്ന മരട് ബ്ലൂ ക്ലൗഡ്സ് അപ്പാർട്ട്‌മെന്റിലെ എഫ് വൺ ഫ്ലാറ്റിൽനിന്ന് അയൽവാസികൾ ബഹളം കേട്ടത്. വീടിനുള്ളിൽ ഗൃഹോപകരണങ്ങൾ തകർത്ത് ഒച്ചവയ്‌ക്കുകയായിരുന്നു വിനോദ്. പൊലീസ് എത്തുമ്പോൾ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ വാക്കത്തിയുമായി അകത്തുനിന്ന വിനോദ്, ഊണുമേശ അടക്കമുള്ള ഗൃഹോപകരണങ്ങൾ തകർത്തിരുന്നു.
ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആളുകളെ ഭീഷണിപ്പെടുത്തി. പൊലീസ് അറിയിച്ചതനുസരിച്ച് 6.30ഓടെ എത്തിയ അഗ്നി രക്ഷാസേന അരമണിക്കൂറോളം ശ്രമിച്ചാണ് വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി ബലപ്രയോഗത്തിലൂടെ വിനോദിന് കീഴ്പെടുത്തിയത്. ആ സമയത്താണ് അമ്മ അച്ചാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.
https://www.facebook.com/Malayalivartha