മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പരാതി: സോഷ്യൽ മീഡിയയിൽ ജസ്റ്റിസ് ഫോർ ഉമ്മൻചാണ്ടി എന്ന പേരിൽ ഹാഷ്ടാഗുകൾ നിറയുന്നു...
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പരാതി നൽകി കോൺഗ്രസ്. എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് എറണാകുളം അസി. സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമം വഴി അപമാനിച്ച വിനായകന് എതിരെ നടപടി സ്വകീരിക്കണമെന്നാണ് ആവശ്യം. ഫെയ്സ്ബുക് ലൈവിലെത്തിയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്.
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' - വിനായകൻ ലൈവിൽ ചോദിച്ചു.
വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് വലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്. താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്. താരം പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
ജസ്റ്റിസ് ഫോർ ഉമ്മൻചാണ്ടി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഹാഷ്ടാഗുകൾ നിറയുന്നുണ്ട്. ഉമ്മൻ ചാണ്ടിയെന്നല്ല ഏതൊരു മനുഷ്യന്റെയും മരണത്തെയും മൃതശരീരത്തെയും അപമാനിക്കുന്ന പുഴുത്ത ജന്മങ്ങൾക്കെതിരെ കോടതി സ്വമേധയാ കേസ് എടുക്കണം. ഇവനൊക്കെ വിലിച്ചുകേറ്റിയേക്കുന്ന സാധനത്തിന്റെ കെട്ടിറങ്ങുന്നതിനുമുൻപ് നാട്ടുകാരോ പോലീസോ അവന് അർഹിക്കുന്ന രീതിയിൽ കൊടുക്കേണ്ടത് കൊടുക്കണം.
കേരളം ഒന്നടങ്കം അംഗീകരിക്കുന്ന ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിനെ മരണ ശേഷം അധിക്ഷേപിച്ച വിനായകൻ എന്ന സിനിമാനടനെ സിനിമാലോകം ഇനിയും പേറി നടന്നാൽ സിനിമാ പ്രേമികൾ എത്ര വലിയ സിനിമ ആണെങ്കിലും ബഹിഷ്‌ക്കരിക്കണം എന്നിങ്ങനെ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
അതേ സമയം യുഗങ്ങളോളം കേരളം ഓർത്തിരിക്കേണ്ട പ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് വിട നൽകി കോട്ടയം. 24 മണിക്കൂറിലേറെയായി കോട്ടയം കാത്തിരുന്ന പ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചു. കോട്ടയത്തിന്റെ ജനസഞ്ചയം കാത്തിരുന്ന പ്രിയ നേതാവിന്റെ വിലാപയാത്ര എത്തിയതിന് കണ്ണീരണഞ്ഞാണ് നാട് സ്വീകരിച്ചത്. തിരുനക്കര മൈതാനത്ത് എത്തിയ ഭൗതിക ദേഹത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർ സ്വീകരിച്ചു.
തിരുനക്കരയിൽ പൊതു ദർശനം പുരോഗമിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കോട്ടയത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപ യാത്രയാണ് മണിക്കൂറുകൾ വൈകി വ്യാഴാഴ്ച രാവിലെയോടെ കോട്ടയത്ത് തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നത്. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പതിനായിരക്കണക്കിന് ആളുകളുടെ മുദ്രാവാക്യങ്ങൾക്കിടയിലൂടെയാണ് ഉമ്മൻചാണ്ടി എന്ന നേതാവ് തിരുനക്കര മൈതാനത്തേക്ക് എത്തിയത്.
നിശ്ചയിച്ചതിലും മണിക്കൂറുകൾ വൈകി കോട്ടയം നഗരത്തിലേക്ക് എത്തിയ ഉമ്മൻചാണ്ടിയുടെ വിലാപയാത്രയ്ക്ക് വികാരഭരിതമായ യാത്രയയപ്പാണ് പ്രവർത്തകർ നൽകിയത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പുലർച്ചെ നാല് മണി മുതൽ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിനു മുന്നിൽ ആയിരങ്ങളാണ് തടിച്ചുകൂടി നിന്നിരുന്നത്.
രാഷ്ട്രീയ വ്യത്യാസമില്ലാതെ വികാരഭരിതമായ നിറകണ്ണുകളോടെയാണ് ജനക്കൂട്ടം ഉമ്മൻചാണ്ടിക്കായി കാത്തുനിൽക്കുന്നത്. പുലർച്ചെ നാലു മണിക്ക് എത്തിയ ഈ ജനക്കൂട്ടത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അമ്മമാരും സഹോദരിമാരും പ്രായമായവരും ഉണ്ട്. ഇവർക്കെല്ലാം ഒറ്റ വികാരം മാത്രം ഉമ്മൻചാണ്ടി.
https://www.facebook.com/Malayalivartha