ഉത്തരേന്ത്യയില്‍ വീണ്ടും ആശങ്കയായി മഴ മുന്നറിയിപ്പ്....വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് , ഹിമാചല്‍ പ്രദേശില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
ഉത്തരേന്ത്യയില്‍ വീണ്ടും ആശങ്കയായി മഴ മുന്നറിയിപ്പ്....വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് , ഹിമാചല്‍ പ്രദേശില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. ബിഹാര്‍, അസം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് ഉണ്ട്.
മഴക്കെടുതി ഈ വര്‍ഷം രൂക്ഷമായ ഹിമാചല്‍ പ്രദേശില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളത്തില്‍ ഇന്നലെ മഴ മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
എന്നാല്‍ അടുത്ത 5 ദിവസത്തില്‍ സംസ്ഥാനത്തെ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. കേരള - കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ 15ാം തീയതി വരെ: തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തിയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുത്.
"
https://www.facebook.com/Malayalivartha