ജാമ്യത്തിൽ ഇറങ്ങിയ ഗ്രീഷ്മ ഒളിവിൽ പോകാൻ സാധ്യത:- അട്ടക്കുളങ്ങരയിൽ നിന്ന് മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേയ്ക്ക് മാറ്റിയത് പോലും പ്ലാനിങ്:- കൊലപാതകം ആത്മഹത്യയെന്നു വരുത്തി തീർക്കാൻ വക്കീലിന്റെ ശ്രമം: പശ്ചാത്താപം ലവലേശം ഇല്ലാതെ, ട്രിപ്പ് പോയ മട്ട്:- കോടതിയിൽ ഷാരോണിന്റെ ബന്ധുക്കളെ പ്രകോപിപ്പിക്കും വിധം പെരുമാറ്റം:- പ്രതിയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്ത്; ജാമ്യത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കും....
പാറശാല ഷാരോൺ രാജ് കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്ത്. ജാമ്യത്തിൽ ഇറങ്ങിയ ഗ്രീഷ്മ ഒളിവിൽ പോകാൻ സാധ്യത ഉണ്ട്. ഇത്രയും ചെയ്യാൻ കഴിയുന്ന ഗ്രീഷ്മയ്ക്ക് ഒളിവിൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ നിസാരമാണെന്ന് ഷാരോണിന്റെ സഹോദരൻ മലയാളിവാർത്തയോട് പ്രതികരിച്ചു. കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ച കൂട്ടുപ്രതി അമ്മാവന്റെ മെക്കോടിലെ സ്ഥലം വിറ്റുവെന്നാണ് വിവരം. ഗ്രീഷ്മ തമിഴ്നാട്ടിലേയ്ക്കാണ് പോയത്.
ബന്ധു ബലവും, പൊളിറ്റിക്കൽ ഹോൾഡും ഗ്രീഷ്മയ്ക്കും കുടുംബത്തിനും അവിടെ ഉണ്ട്. കുറ്റകൃത്യം നടന്നത് തമിഴ്നാട് പരിധിയിലാണെന്നും വിചാരണ നടത്തേണ്ടത് തമിഴ്നാട്ടിലാണെന്നും ആരോപിച്ച് ഗ്രീഷ്മ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. എന്നാൽ ഇത് മാറ്റില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. കേസ് തമിഴ്നാട്ടിലേയ്ക്ക് മാറ്റിയാൽ പൊളിറ്റിക്കൽ ഹോൾഡ് ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമം ഉണ്ടാകുമെന്നും, ഗ്രീഷ്മയുടെ വക്കീലിന്റെ ബുദ്ധിയാണ് കേസ് മാറ്റാനുള്ള ശ്രമമെന്നും ഷാരോണിന്റെ സഹോദരൻ പറയുന്നു.
അട്ടക്കുളങ്ങരയിൽ നിന്ന് മാവേലിക്കര വനിതാ സ്‌പെഷ്യൽ ജയിലിലേയ്ക്ക് ഗ്രീഷ്മയെ മാറ്റിയത് പോലും പ്ലാൻ ആകാമെന്ന് കുടുംബം സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്കാണ് ഗ്രീഷ്മ ജയിൽ മോചിതയായി പുറത്ത് ഇറങ്ങിയത്. രാത്രി പ്രതിയെ റിലീസ് ചെയ്യാറില്ലെന്നും, ഗ്രീഷ്മയ്ക്ക് വേണ്ടി അത് സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടുന്നു. ഷാരോണിന്റെ കുടുംബത്തിൽ ഗ്രീഷ്മയ്ക്ക് നേരിട്ട് പരിചയം ഉള്ളത് തന്നെയാണ്.
കോടതിയിൽ വച്ച് പലതവണ തന്നെ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറിയെന്നും ഷാരോണിന്റെ സഹോദരൻ പറയുന്നു. ഒരു പശ്ചാത്താപം പോലും ഗ്രീഷ്മയ്ക്ക് ഉണ്ടായിട്ടില്ല. വണ്ടർലയിൽ ട്രിപ്പ് പോയതുപോലെ ഗ്രീഷ്മയ്ക്ക് ജയിൽ. ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ അലസതയുണ്ടായെന്നും കുടുംബം പറയുന്നു. വിചാരണ വൈകിപ്പിച്ചത് മനഃപൂർവമാണെന്ന് കുടുംബം ആരോപിക്കുന്നത്.
ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കും, ചില പേപ്പർ വർക്കുകൾ തീർന്നാൽ ഉടനെ മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കും. ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ അലസതയുണ്ടായി. പൊലീസ് അന്വേഷണം കൃത്യമായി നടത്തി. ഗ്രീഷ്മ ഒളിവിൽ പോകാൻ സാധ്യത കൂടുതലാണ്. കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു.
ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കൾ പറഞ്ഞു. ഇന്നലെയാണ് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായത്. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണം. കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്.
ഹൈക്കോടതി ഉപാധികളോടെയാണ് ഇന്നലെ രാത്രി ഗ്രീഷ്മ ജയിൽ മോചിതയായത്. അടുത്ത നടപടിയെന്താണെന്നുള്ളത് അതനുസരിച്ച് തീരുമാനിക്കുമെന്ന് ജയിലിന് പുറത്ത് വച്ച് ഗ്രീഷ്മ മാധ്യമങ്ങളോടു പറഞ്ഞു. തമിഴ്നാട്ടിലേക്ക് കേസ് മാറ്റണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ എന്റെ ആവശ്യങ്ങൾ ഞാൻ ഉള്ളവരോടു പറഞ്ഞോളാം. എനിക്ക് നിങ്ങളോടൊന്നും പറയാനില്ലെന്നായിരുന്നു മറുപടി.
ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണോയെന്ന ചോദ്യത്തോട് അതു കോടതിയിൽ ഉള്ള കാര്യമല്ലേ എന്ന് ഗ്രീഷ്മ മറുപടി പറഞ്ഞു. കോടതിയിലുള്ള കാര്യങ്ങൾ കോടതി പരിഗണിക്കട്ടേയെന്ന് കൂടെയുണ്ടായിരുന്ന അഭിഭാഷകനും പറഞ്ഞു. ജാമ്യത്തിൾ ഇറങ്ങാൻ ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യവും നൽകണമെന്നായിരുന്നു വ്യവസ്ഥ. വിചാരണക്കോടതിയിൽ കേസ് പരിഗണിക്കുന്ന ദിവസങ്ങളിലെല്ലാം പ്രതി ഹാജരാകണം. നിലവിലെ വിലാസവും ഫോൺ നമ്പറും അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. വിചാരണയിൽ ഇടപെടുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha