വിദ്യാർത്ഥികളെ ഇളക്കി വിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗം ആണ്; പോലീസ് പ്രതിഷേധക്കാരെ സഹായിച്ചു; അക്രമികളെ കൊണ്ട് വന്നത് പോലീസ് വാഹനത്തിൽ ആണ്; തിരിച്ച് കൊണ്ട് പോയതും പോലീസ് വാഹനത്തിൽ; ആരോപണവുമായി ഗവർണർ
വിദ്യാർത്ഥികളെ ഇളക്കി വിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗം ആണെന്നും ഗവർണർ ആരോപിച്ചു. പോലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു ഗവർണർ. പോലീസ് പ്രതിഷേധക്കാരെ സഹായിച്ചു എന്നും അദ്ദേഹം ആരോപിച്ചു . അക്രമികളെ കൊണ്ട് വന്നത് പോലീസ് വാഹനത്തിൽ ആണെന്നും തിരിച്ച് കൊണ്ട് പോയതും പോലീസ് വാഹനത്തിൽ ആണെന്നും അദ്ദേഹം ആരോപിച്ചു.
അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം കണ്ട് താൻ കാറിൽ തന്നെ ഇരിക്കണമായിരുന്നോ? എന്ത് പ്രത്യഘാതവും നേരിടാൻ തയ്യാറാണ് എന്നും ഗവർണർ പറഞ്ഞു. കേരളം ഇന്ത്യയിൽ ആണെന്ന കാര്യം മറക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നതെന്നും തിരിച്ച് കൊണ്ടു പോയതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും ഗവര്‍ണര്‍ ദില്ലിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha