കോട്ടയം മെഡിക്കല്‍ കോളജില്‍ പെന്തകോസ്ത് വിശ്വാസികളുടെ സുവിശേഷ പ്രചരണം, ഭജന നടത്തുമെന്ന് ആര്‍.എസ്.എസ്
കോട്ടയം മെഡിക്കല്‍ കോളജില്‍ പെന്തകോസ്ത് വിശ്വാസികളുടെ സുവിശേഷ പ്രചരണം വിവാദമാകുന്നു. മെഡിക്കല്‍ കോളജിലെ ക്യാന്‍സര്‍ വാര്‍ഡ് കേന്ദ്രീകരിച്ചാണ് പ്രചരണം. വിശ്വസികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ശല്യമാകുന്ന രീതിയിലുള്ള പ്രചരണത്തിന് ചില ഡോക്ടര്‍മാര്‍ മൗനാനുവാദം നല്‍കുന്നതായും ആരോപണമുണ്ട്.
ചികിത്സയില്‍ കഴിയുന്ന ചില രോഗികളുടെ വിവരം ശേഖരിച്ച് സുവിശേഷകര്‍ സര്‍വേ നടത്തിയതായും ആരോപണമുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെയോ വകുപ്പ് മേധാവിയുടെയോ അനുവാദമില്ലാതെയാണ് ഇവര്‍ വാര്‍ഡില്‍ കടക്കുന്നത്. ഇവരെ പുറത്താക്കാനുള്ള നീക്കം ഒരിക്കല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു.
സംഭവത്തില്‍ വകുപ്പ് മേധാവി ഡോ. രമ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പോലീസ് പരാതി നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അതിനിടെ പെന്തകോസ്ത് വിഭാഗക്കാരുടെ പ്രര്‍ത്ഥന തുടര്‍ന്നാല്‍ വാര്‍ഡില്‍ ഭജന നടത്തേണ്ടി വരുമെന്ന് ആര്‍.എസ്.എസ് മുന്നറിയിപ്പ് നല്‍കി. ആശുപത്രി അധികൃതരെയാണ് ആര്‍.എസ്.എസ് നിലപാട് അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha