ആളില്ലാത്ത സമയം ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിൽ കയറി അമ്മയെ കയറി പിടിച്ചു..!അടികൊടുത്ത് ചീത്ത വിളിച്ച് ഇറക്കി..!
നടനും എം.എല്‍.എയുമായ മുകേഷിനെതിരേ വീണ്ടും ഗുരുതര ആരോപണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് മുകേഷിനെതിരേ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. തന്റെ സുഹൃത്തായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വീട്ടിലെത്തിയ മുകേഷ് മോശമായി പെരുമാറിയെന്നും
അദ്ദേഹത്തെ അവിടെനിന്ന് അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ആരോപിച്ചു.
''മുകേഷ് എന്റെ സുഹൃത്തിന്റെ മേല്‍വിലാസം കണ്ട് പിടിച്ച് അവരുടെ വീട്ടിലെത്തി. സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. മുകേഷ് അമ്മയോട് വളരെ മോശമായി പെരുമാറി''- സന്ധ്യ പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാല്‍ മാത്രമേ സിനിമയില്‍ അവസരം നല്‍കൂവെന്നും ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു.
''അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന്‍ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. 'അമല' എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായി''- സന്ധ്യ വ്യക്തമാക്കി.
പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം പ്രതിഫലം തട്ടിയെടുത്ത അനുഭവവും തനിക്കുണ്ടായെന്ന് സന്ധ്യ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ലൊക്കേഷനില്‍ ഭക്ഷണം നല്‍കുന്നതില്‍ പോലും കടുത്ത വിവേചനമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു
സിനിമാ മേഖലയിൽ നേരിട്ട കാസ്റ്റിങ് കൌച്ച് തുറന്നുപറഞ്ഞ് ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലെങ്കില്‍ വേഷം ലഭിക്കില്ലെന്ന് കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു ഫോണിലൂടെ പറഞ്ഞു. പ്രശസ്തരാായ കുറെ നായികമാര്‍ ഈ വഴി വന്നവരാണെന്നും. കോംപ്രമൈസ് ചെയ്തിട്ടാണ് നായികമാര്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്നും ഇയാൾ ഫോണിലൂടെ തന്നോട് പറഞ്ഞതായും സന്ധ്യ വെളിപ്പെടുത്തി. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രമേ സിനിമയില്‍ നിലനില്‍ക്കാന്‍ കഴിയുള്ളുവെന്ന് വിച്ചു പറഞ്ഞുവെന്നും സന്ധ്യ റിപ്പോർട്ടർ ടിവിയുടെ കോഫി വിത്ത് അരുണിൽ വ്യക്തമാക്കി.
'ഒരു വര്‍ഷമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. അഭിനയം പാഷനാണ്, കുറച്ച് വര്‍ഷമായി ഇതിന് വേണ്ടി പരിശ്രമിക്കുകയാണ്. കാസ്റ്റിങ് ഡയറക്ടര്‍മാര്‍, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് തുടങ്ങിയവരെ ബന്ധപ്പെടുമ്പോള്‍ നമ്മുടെ വിവരങ്ങള്‍ ചോദിക്കും. ഫോട്ടോസ് ചോദിക്കും. പക്ഷേ നമ്മുടെ കഥാപാത്രത്തെക്കുറിച്ചോ, പ്രൊജക്ടിനെ കുറിച്ചോ ചോദിക്കുമ്പോള്‍ അവര്‍ സംസാരിക്കാന്‍ തയ്യാറാകില്ല. എക്‌സ്‌പോസിങ് വസ്ത്രങ്ങള്‍ ധരിക്കാന്‍ തയ്യാറാണോ, എക്‌സ്‌പോസിങ് സീനുകള്‍ അഭിനയിക്കാന്‍ തയ്യാറാണോ, നിങ്ങള്‍ക്ക് ബോള്‍ഡ് സീനുകള്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്നൊക്കെയാണ് ചോദിക്കുന്നത്. അതില്‍ പറ്റില്ലെന്ന് പറയുമ്പോള്‍ കാസ്റ്റിങ് കൗച്ചിന് തയ്യാറാണോ, അഡ്ജസ്റ്റിന് തയ്യാറാണോയെന്ന് ചോദിക്കും. ചില ആളുകള്‍ എക്‌സ്‌പോസിങ്ങ് ഫോട്ടോ ചോദിക്കും. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ മാത്രമേ ചാന്‍സ് കിട്ടുള്ളു, അല്ലെങ്കില്‍ പാഷനും പിടിച്ച് വീട്ടിലിരിക്കാമെന്ന് പറയും'; സന്ധ്യ പറഞ്ഞു.
പ്രതിഫലത്തിന്റെ കാര്യത്തിലും വിലപേശല്‍ നടത്തേണ്ടി വരുമെന്നും തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നതെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു. കണ്ണന്‍ദേവന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ 8000 ശമ്പളം പറഞ്ഞിട്ട് 2500 ആണ് തന്നത്. ഈ മേഖലയിലെ പലര്‍ക്കും മോശം ഉദ്ദേശ്യമാണുള്ളതെന്നും പുരുഷാധിപത്യമുള്ള മേഖലയാണിതെന്നും സന്ധ്യ പറഞ്ഞു. പാഷന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും നല്ല വേഷങ്ങളാണെങ്കില്‍ ചെയ്യുമെന്നും വ്യക്തമാക്കിയ സന്ധ്യ തെറ്റായ രീതിയില്‍ അവസരങ്ങള്‍ വേണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പരസ്യ ചിത്രങ്ങള്‍ ചെയ്യുന്ന സംവിധായകന്‍ ചാറ്റ് ചെയ്തു, എറണാകുളത്ത് വന്നാല്‍ കാണാമെന്ന് പറഞ്ഞു. എന്നാല്‍ അയാളെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബന്ധപ്പെട്ടില്ലെന്നും സന്ധ്യ പറഞ്ഞു.
നടനും എംഎല്‍എയുമായ മുകേഷിനെതിരെയും സന്ധ്യ ഉന്നയിക്കുന്നത് ഗുരുതര ആരോപണമാണ്. മുകേഷ് തന്റെ സുഹൃത്തായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് സന്ധ്യ വെളിപ്പെടുത്തി. വിലാസം കണ്ടുപിടിച്ച് ആരുമില്ലാത്ത സമയത്ത് വീട്ടില്‍ പോയി മോശമായി പെരുമാറിയെന്ന് നടി തന്നോട് പറഞ്ഞുവെന്ന് സന്ധ്യ വ്യക്തമാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവമെന്നും അവര്‍ അപ്പോള്‍ തന്നെ മുകേഷിനെ ചീത്ത പറഞ്ഞ് ഇറക്കിവിട്ടുവെന്നും സന്ധ്യ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഈ നടി പിന്നീട് സിനിമാ മേഖല ഉപേക്ഷിച്ചെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.
ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎൽഎയുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇരയ്ക്കൊപ്പമെന്ന വാദം സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.
സർക്കാർ നയം സ്ത്രീപക്ഷമാണെന്നാണ് വിഷയത്തിൽ സർക്കാരിന്റെ പ്രതികരണമെന്നിരിക്കെ എംഎൽഎക്കെതിരായ ആരോപണത്തിൽ തത്ക്കാലം രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. മുൻകാലങ്ങളിൽ ലൈംഗികാരോപണങ്ങൾ നേരിട്ട പ്രതിപക്ഷ എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നതും പാർട്ടി കാരണമായി കണക്കാക്കുന്നുണ്ട്. അതേസമയം സംസ്ഥാന സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കിയേക്കുമെന്നാണ് സൂചന.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചർച്ചയായത്. കോടീശ്വരൻ പരിപാടിയുടെ അവവതാരകനായിരുന്ന മുകേഷ് ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോൾ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.
പരിപാടിയുടെ അണിയറപ്രവർത്തകയായിരുന്നു ടെസ്. തന്റെ ബോസ് ആണ് തന്നെ ഇതിൽ നിന്ന് രക്ഷിച്ചതെന്നും ടെസ് പറഞ്ഞു. ഇത് നടൻ മുകേഷ് തന്നെയാണോ എന്നൊരാൾ പോസ്റ്റിന് താഴെയായി ചോദിച്ചപ്പോൾ മുകേഷിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് ടെസ് അതേയെന്നുത്തരം നൽകിയിരുന്നു.
ജൂനിയർ ആർട്ടിസ്റ്റ് ആയ സന്ധ്യയും ഇന്ന് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. മുകേഷ് തന്റെ സുഹൃത്തായ നടിയുടെ അമ്മയോട് മോശമായി പെരുമാറിയെന്ന് സന്ധ്യ വെളിപ്പെടുത്തി. വിലാസം കണ്ടുപിടിച്ച് ആരുമില്ലാത്ത സമയത്ത് വീട്ടിൽ പോയി മോശമായി പെരുമാറിയെന്ന് നടി തന്നോട് പറഞ്ഞുവെന്ന് സന്ധ്യ വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പാണ് സംഭവമെന്നും അവർ അപ്പോൾ തന്നെ മുകേഷിനെ ചീത്ത പറഞ്ഞ് ഇറക്കിവിട്ടുവെന്നും സന്ധ്യ റിപ്പോർട്ടറിനോട് പറഞ്ഞു. ഈ നടി പിന്നീട് സിനിമാ മേഖല ഉപേക്ഷിച്ചെന്നും സന്ധ്യ കൂട്ടിച്ചേർത്തു.
അതേസമയം ബംഗാളി നടിയുടെ ലൈഗിക അതിക്രമ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ ഉടൻ ചോദ്യം ചെയ്യും. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക യോഗവും ഇന്ന് ചേരും.
എറണാകുളം നോര്‍ത്ത് പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തത്. തുടര്‍നടപടികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരിക്കും. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സധൈര്യം തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ സ്ത്രീകൾ രംഗത്തെത്തുകയാണ്. ഇതെല്ലാം തുടക്കമിട്ടത് പോരാടുമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയത്തിൽ നിന്നാണെന്ന് കഴിഞ്ഞ ദിവസം ഗീതു മോഹൻദാസ്, മഞ്ജുവാര്യർ ഉൾപ്പെടെയുള്ളവർ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha