മണിപ്പൂരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി
മണിപ്പൂരിൽ ഭൂചലനം . റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ മണിപ്പൂരിലെ ഉഖ്രുൾ പട്ടണത്തിൽ ഉണ്ടയതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. എൻസിഎസ് പറയുന്നതനുസരിച്ച്, രാവിലെ 7.02 ഓടെ 30 കിലോമീറ്റർ താഴ്ചയിൽ ഉഖ്രുൾ മേഖലയിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.
ഈ വർഷത്തിന്റെ തുടക്കത്തിൽവടക്കേ ഇന്ത്യയിൽ വിവിധയിടങ്ങളിൽ ഭൂചലനം ഉണ്ടായി. ഡൽഹി-എൻസിആർ ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഹിന്ദുകുഷ് മേഖലയിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha