Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആനയുടെ നന്ദി നേരിട്ടറിഞ്ഞു... മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം രക്ഷപ്പെടുത്തി; 20 മണിക്കൂറോളം കിണറ്റില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനായത് ഭാഗ്യം

24 JANUARY 2025 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ചാലക്കുടിയിൽ പട്ടാപ്പകൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി...ബാങ്ക് കൊള്ള: ഫെഡറൽ ബാങ്ക് പോട്ട ശാഖയില്‍

നന്ദി മൃഗങ്ങളോളം വരില്ല എന്ന് പറയാറില്ലേ. അതാണ് മലപ്പുറത്തും ഇന്നലെ സംഭവിച്ചത്. മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാന കര കയറ്റിി. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ രാത്രി പത്തോടെയാണ് കാട്ടാനയെ കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറ്റിയത്. തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറിപോയി.

20 മണിക്കൂറോളം കിണറ്റില്‍ കുടുങ്ങിയ ആനയെ മയക്ക് വെടിവച്ച് പിടിക്കണമെന്ന് പലരും പറഞ്ഞു. മയക്ക് വെടിവച്ചാല്‍ തിരുവനന്തപുരത്ത് കരടിയെ മയക്ക് വെടിവച്ചത് പോലെയാകും. കരടി വെള്ളത്തില്‍ വീണ് ചത്തത് ഇന്നും ആരും മറന്നിട്ടില്ല. രക്ഷപ്പെടുത്തിയ ആന പേടിയോടെ കരകയറി. ചുറ്റും നിന്നവര്‍ക്ക് തുമ്പിക്കൈ പൊക്കി നന്ദിയറിയിച്ചാണ് അവന്‍ തോട്ടത്തിലേക്ക് ഓടിപ്പോയത്.

അതേസമയം ആനയെ പേടിപ്പിച്ച് പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. വനംവകുപ്പ് ഉദ്ദേശിച്ച സ്ഥലത്തുകൂടെയാണ് ആന പോകുന്നത്. 20 മണിക്കൂറോളം കിണറ്റില്‍ കുടുങ്ങിയശേഷമാണ് രാത്രി പത്തോടെ കാട്ടാന കരയ്ക്ക് കയറിയത്.

കിണര്‍ പൊളിച്ച് കര കയറ്റി വനത്തിലേക്ക് വിടാനുള്ള ദൗത്യമാണ് വിജയിച്ചത്. കാട്ടാന അകപ്പെട്ട കിണറിന്റെ ഉടമയ്ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. 18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും പ്രതിഷേധങ്ങള്‍ക്കും ശേഷം രാത്രി എട്ടോടെയാണ് കിണറ് പൊളിച്ച് ആനയെ പുറത്തെത്തിക്കാന്‍ തീരുമാനമുണ്ടായത്. തുടര്‍ന്ന് കിണറിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയായിരുന്നു.

ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറ്റില്‍ നിന്ന് ഉയര്‍ത്താനാകാതെ കാട്ടാന പ്രയാസപ്പെട്ടു. ഇതിനിടയില്‍ ആനയ്ക്ക് പനംപട്ട ഉള്‍പ്പെടെ ഇട്ടു നല്‍കിയിരുന്നു. പലതവണ ആന വനംവകുപ്പ് ഒരുക്കി വഴിയിലൂടെ കയറാന്‍ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് വീണു. പിന്നീട് ഏറ്റവും ഒടുവിലായി രാത്രി പത്തോടെ നടത്തിയ ശ്രമത്തില്‍ ആന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറുകയായിരുന്നു. അക്രമങ്ങളൊന്നും കാണിക്കാതെ തന്നെ ആന സ്ഥലത്ത് നിന്ന് പോയി. റബ്ബര്‍ തോട്ടത്തിലേക്കാണ് ആന പോയത്.

കാഴ്ചയില്‍ ആനയ്ക്ക് കാര്യമായ പരിക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. രാവിലെ മുതല്‍ കിണറ്റില്‍ തന്നെ കിടന്നതിനാല്‍ കാട്ടാനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നാണ് നേരത്തെ ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നത്. കിണറിന്റെ ഒരു ഭാഗം പൊളിച്ചതിനാല്‍ പുതിയൊരു കിണര്‍ നിര്‍മിക്കുന്നതിന് വേണ്ടിയാണ് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്റെ ഉടമസ്ഥന്‍ സണ്ണിക്ക് നല്‍കും.

പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. വനത്തിലേക്ക് കയറിപോകുന്ന ആന സ്വാഭാവികമായും വനാതിര്‍ത്തികളിലായിരിക്കും നിലയുറപ്പിക്കു. ആനയെ വനത്തിനകത്തേക്ക് തുരത്താന്‍ നാളെ കുങ്കിയാനകളെ എത്തിക്കും. കാര്‍ഷകരായ പ്രദേശവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.

ആനയെ കിണറ്റില്‍ വെച്ച് തന്നെ മയക്കുവെടി വെച്ച് ഉള്‍ക്കാട്ടിലേക്ക് കൊണ്ടുവിടണം എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തുകയായിരുന്നു. സ്ഥലത്തെ ഇടവക വികാരി ഉള്‍പ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് കാര്യങ്ങള്‍ ധാരണയായിരിക്കുന്നത്. കിണര്‍ ഒരുഭാഗം ഇടിച്ച് ആനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികളാണ് 20 മണിക്കൂറിനൊടുവില്‍ വിജയകരമായി പൂര്‍ത്തിയായത്.

ഏകദേശം ഒരു മണിയോടെയാണ് കൃഷിയിടത്തിലെ കിണറ്റില്‍ ആന അകപ്പെടുന്നത്. പതിവായി കാട്ടാന ശല്യമുള്ള പ്രദേശമാണിതെന്നാണ് നാട്ടുകാരുടെ പരാതി. ഏക്കര്‍ കണക്കിനു കൃഷിയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇന്നലെ രാത്രി കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലാണ് ഇത് കിണറ്റില്‍ അകപ്പെടുന്നത്.

കിണറ്റിലെ മണ്ണിടിച്ച് ആനക്ക് വഴിയൊരുക്കി കാട്ടിലേക്ക് കടത്തിവിടാനായിരുന്നു വനംവകുപ്പ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ നാട്ടുകാര്‍ ഇത് സമ്മതിച്ചില്ല. മയക്കുവെടിവെച്ച് ആനയെ ദൂരസ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ ഡിഎഫ്ഒയുടെ ഉറപ്പ് വേണെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. തുടര്‍ന്നാണ് ചര്‍ച്ച നടത്തി തീരുമാനമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്ത് ബാക്കി നില്‍ക്കേ ...  (3 minutes ago)

ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു....  (5 minutes ago)

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു...  (6 minutes ago)

ഇത്തരത്തിലൊരു മാര്‍ഗരേഖ രാജ്യത്ത് ആദ്യം  (41 minutes ago)

ജിതിന്‍ രാജിന് അറസ്റ്റ് വാറണ്ട്  (54 minutes ago)

ചരക്കു കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തിനുള്ള  (1 hour ago)

വെടിക്കെട്ട് അപകടം....  (1 hour ago)

പാലായിലെ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകുന്നേരം  (1 hour ago)

ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികള്‍...  (1 hour ago)

ഇന്ന് ദുഖവെള്ളി  (1 day ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (1 day ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 day ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (1 day ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (1 day ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (1 day ago)

Malayali Vartha Recommends