മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കസ്റ്റംസ്- ജി. എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് . മൂന്നു പേരുടേതും തൂങ്ങിമരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത് . ഇവർ താമസിച്ചിരുന്ന കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ 114–ാം നമ്പർ വീട്ടിലായിരുന്നു മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
42 വയസുള്ള മനീഷ് വിജയ്‌യുടെ മൃതദേഹം ഹാളിനോട് ചേർന്നുള്ള വലത്തേ മുറിയിലാണ് കണ്ടെത്തിയത് . 35 വയസുള്ള സഹോദരിയുടേത് വീടിന്റെ പിന്‍ഭാഗത്തെ മുറിയിലും തൂങ്ങിയ നിലയിലായിരുന്നു. 80 വയസിനോടടുത്ത് പ്രായമുള്ള മാതാവ് ശകുന്തള അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പു കൊണ്ട് മൂടി മൃതദേഹത്തിൽ പൂക്കൾ വർഷിച്ച രീതിയിലായിരുന്നു . എന്നാൽ ഇപ്പോൾ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് മൂന്നു പേരും തൂങ്ങി മരിച്ചു എന്ന് തന്നെയാണ് .ഇനിയും ചോദ്യങ്ങൾ ബാക്കിയാകുന്നു.
മനീഷിന്റെ മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ഒരു ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ജീവിതത്തിലെ ചില നൈരാശ്യങ്ങൾ മൂലം’ മനീഷും മറ്റുള്ളവവരും ജീവനൊടുക്കി എന്ന നിലയിലാണ് തൃക്കാക്കര പൊലീസ് തയാറാക്കിയ എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha