മാണിയുടെ 13-ാം തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കെ സി ചാണ്ടി നല്‍കിയ കേസ് ഹൈക്കോടതി തള്ളി
കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ കെ.എം. മാണിയുടെ 13-ാം തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കെ.പി.സി.സി. പ്രസിഡന്റും ഗവര്‍ണ്ണറുമായിരുന്ന പ്രൊഫ. കെ.എം. ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പ്രാദേശിക നേതാവുമായ കെ.സി. ചാണ്ടി നല്‍കിയ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തെളിവെടുപ്പ് പോലുമില്ലാതെ ചെലവ് സഹിതം തള്ളി. തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത്കൊണ്ട് എതിര്‍സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫി ലെ മാണി. സി. കാപ്പനും നല്‍കിയ ഹര്‍ജി ചെലവ് സഹിതം തള്ളിക്കളഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കെ.സി. ചാണ്ടി നല്‍കിയ കേസ് കോണ്‍ഗ്രസിന്റെ പിന്നില്‍ നിന്നുള്ള കുത്തായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. 53 വര്‍ഷമായി കോണ്‍ഗ്രസ് കെ.എം. മാണിയുടെ പാലായില്‍ നിന്നുള്ള തുടര്‍ച്ചയായ വിജയം അംഗീകരിക്കുവാന്‍ തയ്യാറായിട്ടില്ല. മാണിയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മാണി നല്‍കുന്ന സൗകര്യം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതായി കാണിക്കുകയും തിരഞ്ഞെടുപ്പ് ദിവസം കാലുവാരുകയും ചെയ്യുക എന്ന നയമാണ് പാലായില്‍ സ്വീകരിച്ചു വരുന്നത്. ഇത്തരം നടപടികളില്‍ മനം നൊന്തതാണ് യു.ഡി.എഫ് വിടുന്നതിന് മാണിഗ്രൂപ്പിന് ഊര്‍ജ്ജം പകര്‍ന്നത്. 1977 ല്‍ കോണ്‍ഗ്രസ് അനുഭാവിയെയാണ് കാലുമാറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിച്ചത്. 77-ലെ വിജയത്തിനെതിരെ തിരഞ്ഞെടുപ്പ് കേസ് നടക്കുകയും മാണിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയും ചെയ്തിരുന്നു. പിന്നീട് സുപ്രീംകോടതി വിധിയിലൂടെ മാണിയുടെ വിജയം അംഗീകരിക്കപ്പെട്ടു. പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം.എം. ജേക്കബ് ആയിരുന്നു മാണിയുടെ എതിരാളി. മാണിയുടെ വിജയം തന്റെ അന്ത്യാഭിലാഷമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി കേരള കോണ്‍ഗ്രസ് എം. ആരോപിച്ചിരുന്നു. മാണി സി. കാപ്പന്‍ മൂന്ന് തവണ കെ.എം. മാണിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. 3 തവണയും തെരഞ്ഞെടുപ്പ് കേസും ഫയല്‍ ചെയ്തിരുന്നു. 2011 ലെ വിജയത്തെ ചോദ്യം ചെയ്ത് മാണി സി. കാപ്പന്‍ നല്‍കിയ ഹര്‍ജി ഇടക്കു വച്ച് പിന്‍വലിക്കേണ്ടിയും വന്നു.
https://www.facebook.com/Malayalivartha