ബ്രിട്ടനിലെ മൃഗക്കൊഴുപ്പ് ഉപയോഗിച്ച വിവാദ നോട്ട് പാലാ സ്വദേശിയുടെ ശേഖരത്തിലുമെത്തി
ബ്രിട്ടനില്‍ പുതുതായി ഇറക്കിയ അഞ്ച് പൗണ്ടിന്റെ പ്ലാസ്റ്റിക് നോട്ടിനെച്ചൊല്ലി വന്‍ വിവാദം കത്തിപ്പടരവെ നോട്ട് പാലാ സ്വദേശിയുടെ നോട്ട് ശേഖരത്തിലുമെത്തി. മുന്‍പ് രണ്ടുതവണ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചിത്രവുമായി പുറത്തിറങ്ങിയ നോട്ടിന്റെ നിര്‍മാണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നും അത് അംഗീകരിക്കുവാന്‍ തങ്ങള്‍ക്കാവില്ലെന്നുമുള്ള സസ്യഭുക്കുകളുടെ നിലപാടാണ് ബ്രിട്ടനില്‍ നോട്ടിനെ വിവാദത്തിലാഴ്ത്തിയത്.
പുതിയ അഞ്ച് പൗണ്ടിന്റെ നോട്ടിനെതിരേ ഓണ്‍െലെനില്‍ ആരംഭിച്ച പ്രചാരണത്തിന് 24 മണിക്കൂറിനുള്ളില്‍തന്നെ പിന്തുണ ലഭിച്ചുകഴിഞ്ഞു. 'ടാലോ' എന്നറിയപ്പെടുന്ന മൃഗക്കൊഴുപ്പ് പുതിയ നോട്ട് നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇംണ്ട് സമ്മതിച്ചുകഴിഞ്ഞു.
മെഴുകുതിരികളിലും സോപ്പ് നിര്‍മാണത്തിലും വ്യാപകമായി ഉപയോഗിക്കുന്നതാണിതെന്നും ബാങ്ക് ഓഫ് ഇംണ്ട് വിശദീകരിച്ചു. ലണ്ടനില്‍നിന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ സുഹൃത്തുവഴിയാണ് അഞ്ച് പൗണ്ടിന്റെ കറന്‍സി ഫിലാറ്റലിസ്റ്റും നോട്ടാഫിലിയുമായ പാലാ കടനാട് സ്വദേശി സെബാസ്റ്റിയന്‍ മാത്യുവിന്റെ ശേഖരത്തിലും എത്തിയത്.
1988-ല്‍ അഞ്ച് ഡോളറിന്റെ പ്ലാസ്റ്റിക് കറന്‍സി അവതരിപ്പിച്ച് ഓസ്‌ട്രേലിയയാണ് ആദ്യമായി ഈ രംഗത്ത് ചുവടുവച്ചത്. കാനഡ, ഫിലിപ്പീന്‍സ്, ന്യൂസിലാന്‍ഡ്, മൗറീഷ്യസ്, ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങി ലോകത്തിലെ ഇരുപതിലധികം രാജ്യങ്ങളില്‍ പ്ലാസ്റ്റിക്(പോളിമര്‍) കറന്‍സി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
സൗദിയും അടുത്തിടെ പുതിയ പ്ലാസ്റ്റിക് കറന്‍സി പുറത്തിറക്കിയിരുന്നു. ഇന്ത്യ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്നറിയുന്നു. കൊച്ചി, െമെസൂര്‍, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നിവിടങ്ങളിലും കറന്‍സി ഉടന്‍ എത്തിച്ചേരും. അഞ്ച് വര്‍ഷത്തില്‍ കുറയാത്ത ആയുസുള്ളതാണ് പുതിയ പ്ലാസ്റ്റിക് പത്ത് രൂപാ നോട്ട്.
https://www.facebook.com/Malayalivartha