കോട്ടയത്ത് മുപ്പത്തിയാറ് സ്‌കൂളുകള്‍ ഏറ്റെടുത്തു എസ് എഫ് ഐ
സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും, സ്‌കൂളുകളെ സംരക്ഷിക്കാനും എസ്എഫ്‌ഐ. ഇതിന്റെ ഭാഗമായി എസ്എഫ്‌ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ 36 സര്‍ക്കാര്‍ സ്‌കൂളുകള്‍ സംഘടന ദത്തെടുത്തു. ദത്തെടുത്ത 36 സ്‌കൂളുകളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണ കിറ്റുകളും എസ്എഫ്‌ഐ നല്‍കും. പുസ്തകങ്ങള്‍, ബാഗ്, കുട, ബോക്‌സ്, എന്നിവയടങ്ങിയതാണ് പഠനോപകരണ കിറ്റ്. പദ്ധതിയുടെ ആദ്യഘട്ടത്തിലാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്.
ജില്ലയിലെ 12 ഏരിയ കമ്മിറ്റികള്‍ക്കാണ് പഠനോപകരണങ്ങളുടെ വിതരണ ചുമതല. പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച പണമുപയോഗിച്ചാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. ദത്തെടുത്ത സ്‌കൂളുകളില്‍ രണ്ടാം ഘട്ടത്തില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ ലൈബ്രറി സംവിധാനവും ഒരുക്കുന്നുണ്ട്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 500ഓളം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറിയാണ് ഈ സ്‌കൂളുകളില്‍ എസ്എഫ്‌ഐ ഒരുക്കുന്നത്.
https://www.facebook.com/Malayalivartha