എന്തിനാണ് സര്‍ക്കാരിന് ഇരട്ടനീതി... നിയമസഭാ സമ്മേളനം നാളെ നടക്കാനിരിക്കെ തോമസ് ചാണ്ടിയുടെ കൈയ്യേറ്റത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കായല്‍ കൈയേറ്റ കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും സര്‍ക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണന എന്തെങ്കിലും ഉണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു.
സാധാരണക്കാരന്‍ ഭൂമി കൈയേറിയാലും ഇതേ നിലപാടാണോ സര്‍ക്കാരിനുള്ളതെന്നും കോടതി ചോദിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിമര്‍ശനം .
ഇന്ന് രാവിലെ കേസ് പരിഗണിക്കുമ്പോള്‍ തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടോയെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. ഉണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണി മറുപടി നല്‍കി. എന്താണ് അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിയെന്ന് കോടതി വീണ്ടും ആരാഞ്ഞു.
മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം അളന്നു തിട്ടപ്പെടുത്താന്‍ വെള്ളം വറ്റേണ്ടതുണ്ടെന്നാണ് കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടെന്ന് സ്‌റ്റേറ്റ് അറ്റോര്‍ണി മറുപടി നല്‍കി. സാധാരണക്കാരന്‍ സ്ഥലം കൈയേറിയാലും സര്‍ക്കാര്‍ ഇതേ നിലപാടാണോ എന്നായി കോടതി. മന്ത്രി തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്നും ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. മന്ത്രി തോമസ് ചാണ്ടിക്കെതിരെ നിലവിലുള്ള മൂന്ന് ഹര്‍ജികള്‍ ഒരുമിച്ച് കേള്‍ക്കണോയെന്ന കാര്യം പരിശോധിക്കാന്‍ വിഷയം ആക്ടിംഗ് ചീഫ്ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാന്‍ തീരുമാനിച്ച ഡിവിഷന്‍ ബെഞ്ച് ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കേണ്ടതുണ്ടെങ്കില്‍ നാളെ വീണ്ടും പരിഗണിക്കാമെന്നും വ്യക്തമാക്കി.
മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം െ്രെപവറ്റ് ലിമിറ്റഡ് കമ്പനി കായല്‍ ഭൂമിയും പുറമ്പോക്കും കൈയേറിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മുകുന്ദന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha