ആഡംബര ജീവിതം നയിച്ച് ജിഷയുടെ അമ്മ; ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ തെരുവിൽ മരിച്ച നിലയിൽ അച്ഛൻ പാപ്പു
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല. തനിച്ച് താമസിച്ചു വരികയായിരുന്നു പാപ്പു. ഇന്ന് ഉച്ചതിരിഞ്ഞ് പെരുമ്പാവൂര്‍ ചെറുകുന്നത്ത് ഫാമിന് സമീപത്തെ റോഡില്‍ മരിച്ച നിലയിലാണ് ജിഷയുടെ പിതാവിന്റെ മൃതദേഹം കാണപ്പെട്ടത്. സംഭവ സ്ഥലത്തേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തിയിട്ടുണ്ട്. മൃതദേഹം ഇവിടെ നിന്ന് മാറ്റിയിട്ടില്ല.
ജിഷയുടെ പിതാവ് പാപ്പുവിന്റെ ജീവിതം നരക തുല്യമായിരുന്നു. വാഹനമിടിച്ചതിനെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലൂം ആവാതെ വീടിനുള്ളില്‍ ഏകനായി കിടന്ന കിടപ്പില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെകുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകത്തെത്തിച്ചത് മാധ്യമങ്ങളായിരുന്നു. ഈ സമയം സമ്പന്നതയുടെ മടത്തട്ടിലേക്ക് വഴിമാറിയ രാജേശ്വരി മകളുടെ മരണത്തിലൂടെ വീണുകിട്ടയ സൗഭാഗ്യം ആവോളം ആസ്വദിക്കുകയായിരുന്നു.
രാജേശ്വരിയുടെ ഇപ്പോഴത്തെ സഹായ മനഃസ്ഥിതിയുടെ ഒരു ഉദാഹരണം മാത്രമാണ് ഇതെന്നാണ് അടുത്തറിയുന്നവര്‍ നല്‍കുന്ന വിവരം. സാദാ ഹോട്ടലുകളില്‍ പോലും ഇവര്‍ നല്‍കുന്ന ടിപ്പ് നൂറും ഇരുനൂറുമൊക്കെയാണെത്രെ. ഏതാനും മാസം മുമ്പ് മൂന്ന് ആഴ്ചക്ക് മുകളിലായി ഷുഗറും പ്രഷറും കൂടിയ നിലയില്‍ ഇവര്‍ വിവിധ ആശുപത്രികളില്‍ ചികത്സയിലായിരുന്നു.
ആദ്യം പെരുമ്പാവൂര്‍ സാജ്ജോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒരാഴ്ചയോളം ഇവിടെ ചികത്സിച്ചിട്ടും ഷുഗര്‍ കുറഞ്ഞില്ല.തുടന്ന് അങ്കാമാലി ലിറ്റില്‍ ഫ്ലളവര്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചയോളം ഇവിടെ ചികത്സ തുടര്‍െന്നങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.ഇതിനിടയില്‍ പനിയും പിടിപെട്ടു.ഇതോടെ ഇവിടുത്തെ ചികത്സ മതിയാക്കി ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി. ഷുഗര്‍ 240 വരെ എത്തിയ അവസ്ഥയിലായിരുന്നു ഇവരെ ഇവിടെ പ്രവേശിപ്പിച്ചത്.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഭക്ഷണം കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ ഇത് സാധാരണ നിലയിലേക്ക് എത്തി. ഷുഗറും കൊളസ്ട്രോളും ഉയരാന്‍ കാരണം തിരക്കിയപ്പോള്‍ താന്‍ സ്ഥിരമായി ഹോട്ടല്‍ ഭക്ഷണമാണ് കഴിച്ചിരുന്നതെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍. ഒരു ദിവസം ഈ ഇനത്തില്‍ ഇവര്‍ സാമാന്യം ഭേതപ്പെട്ട തുക തന്നെ ഇവര്‍ ചിലവഴിക്കുന്നുണ്ടെന്നാണ് അടുത്തറിയുന്നവര്‍ നല്‍കുന്ന വിവരം.
കാറിലാണ് മിക്കപ്പോഴും പുറത്തേക്കുള്ള യാത്ര.ഒപ്പമുള്ള വനിത കോസ്റ്റബിള്‍മാരുടെ യാത്ര സൗകര്യം കൂടി കണക്കിലെടുത്താണ് കാര്‍ യാത്രയെന്നാണ് ഇവര്‍ പുറമേ പറയുന്നത്. താന്‍ നാരങ്ങാവെള്ളം കഴിച്ചാല്‍ ഒപ്പമുള്ളവര്‍ക്ക് ജ്യൂസ് വാങ്ങി നല്‍കുന്ന സ്വഭാവമാണ് അടുത്ത കാലത്തായി രാജേശ്വരിയില്‍ കാണുന്നത്. പണമില്ലാതെ ജീവിച്ച അവസ്ഥില്‍ ആരും തങ്ങളെ മനുഷ്യരായിപ്പോലും കരുതിയില്ലെന്നും പണം കയ്യിലുള്ളപ്പോള്‍ ഇങ്ങിനെയൊക്കെ നടന്നാല്‍ നാട്ടുകാര്‍ ബഹുമാനിക്കുമെന്നുള്ള ധാരണയായിരിക്കാം ആഡംബര ജീവിതത്തോടുള്ള മാതാവിന്റെ ഭ്രമത്തിന് കാരമമെന്നുമാണ് മകള്‍ ദീപയുടെ വിലയിരിത്തല്‍.
തുണിയുണക്കാന്‍ സ്ഥലമില്ലന്നും ഒരുമുറി പൊലീസുകാരികള്‍ എടുത്തുവെന്നും അതിനാല്‍ വീടിന് സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ഇവര്‍ ജില്ലാകളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കിയ രണ്ടുമുറിയും അടുക്കളയും ഹാളുമുള്ള കെട്ടിടത്തില്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ ജിവിതം ദുസഖമാണെന്നാണ് രാജേശ്വരിയുടെ പരിദേവനം. കളക്ടറുടെയും രാജേശ്വരിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടല്‍ ബാക്കിയുള്ള പണം ഉപയോഗപ്പെടുത്തി വീടിന് മുകളിലേക്ക് ഒരു നിലകൂടി പണിയണമെന്നാണ് ഇവര്‍ കളക്ടറുടെ മുന്നില്‍ ഉയിച്ച ആവശ്യം.
എന്നാല്‍ ഈ ആവശ്യം കളക്ടര്‍ അംഗീകരിച്ചില്ല. കൈയില്‍ പണമെത്തുതനുസരിച്ച് വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു കളക്ടറുടെ നിലപാട്. അടിയന്തിര ധനസഹായമായിക്കിട്ടിയ ഒരുലക്ഷം രൂപ നിലവിലെ താമസസ്ഥലത്ത് കുഴല്‍കിണര്‍ താഴ്ത്താന്‍ തികഞ്ഞില്ലെന്നും ഇതിനായി ഒരുലക്ഷത്തിമുപ്പതിനായിരം രൂപ ചെലവായെന്നും ഇവര്‍ പിന്നീട് വെളിപ്പെടുത്തി.
സര്‍ക്കാല്‍ ചെലവിലെത്തിച്ച പൈപ്പുവെള്ളം തുരുമ്പം ചെളിയും മറ്റും മൂലം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കുഴല്‍കിണര്‍ കുഴിക്കേണ്ടി വന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ആറുസെന്റില്‍ 620 സ്വകയര്‍ ഫീറ്റ് വരു കോണ്‍ക്രീറ്റ് കെട്ടിടമാണ് സര്‍ക്കാര്‍ രാജേശ്വരിക്ക് നിമ്മിച്ച് നല്‍കിയത്.
42 ദിവസം കൊണ്ട് 11 ലക്ഷം രൂപയോളം ചിലവഴിച്ചാണ് നിര്‍മ്മിതി കേന്ദ്രം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്നുവശം ചുറ്റുമതിലും തീര്‍ത്തിട്ടുണ്ട്. രാജേശ്വരിയുടെ സൗകര്യാര്‍ത്ഥം അലക്കുകല്ലും അരകല്ലുമുള്‍പ്പെയുള്ള നിലവിലെ ജീവിതസാഹചര്യത്തിന് അനുയോജ്യമായ ഒട്ടുമിക്ക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീട് നിര്‍മ്മാണം പൂര്‍ത്തിയായ അവസരത്തില്‍ നിര്‍മ്മിതി കേന്ദ്രം അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തോട് ചേര്‍ന്ന് ഒരുസെന്റ് സ്ഥലം വില കൊടുത്ത് വാങ്ങിയിട്ടുണ്ടെന്നും ഈ ഭാഗത്ത് ചുറ്റുമതിലില്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഇവിടം കേന്ദ്രമാക്കി ചുറ്റിത്തിരിയുകയാണെന്നും ഇത് ശല്യമായി മാറിയെന്നും അതിനാല്‍ ഈ സ്ഥലം നിലവിലെ സ്ഥലത്തോട് ചേര്‍ത്ത് മതില്‍ കെട്ടിസംരക്ഷിക്കണമെന്നുള്ള ആവശ്യവും രാജേശ്വരി കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ സൂചിപ്പിച്ചിരുന്നു.
പാര്‍ട്ടിക്കാര്‍ പിരിച്ചുനല്‍കി ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ പലിശയും സര്‍ക്കാര്‍ പ്രഖ്യപിച്ച പ്രതിമാസ പെന്‍ഷനായി പ്രഖ്യാപിക്കപ്പെട്ട 5000 രൂപയുമാണ് നിലവിലെ വരുമാനമെന്നും ഇത് തന്റെയും മകളുടെയും ആശുപത്രി ചെലവിനും മറ്റാവശ്യങ്ങള്‍ക്കുമായി ചെലവിടുകയാണെന്നുമാണ് അടുത്തകാലത്ത് ഇവര്‍ പുറത്ത് വിട്ട വിവരം. ജിഷകൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവര്‍ ഏറെയാണ്.
അന്നത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യം മുന്‍കൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ പലവകയില്‍ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നടന്‍ ജയറാം നല്‍കിയ രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്‍കിയ രണ്ടരലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ച പത്തുലക്ഷം രൂപയുമാണ് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട വലിയതുകള്‍. സംസ്ഥാന പട്ടികജാതി- പട്ടിക വര്‍ഗ്ഗക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha