മന്ത്രി സഭാ യോഗത്തില്‍ നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നു
തോമസ് ചാണ്ടി വിവാദം പുകയവെ എല്‍.ഡി.എഫില്‍ ഭിന്നത രൂക്ഷമാകുന്നു.ആരോപണവിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ തീരുമാനം. സിപിഐ നേതൃത്വം ഇക്കാര്യം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ചന്ദ്രശേഖരനെ അറിയിച്ചു. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയില്‍ ഇരിക്കുകയാണ്.
രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്. ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാര്‍ മന്തിസഭായോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha