കണ്ണൂര്‍ പാനൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍ പാനൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ഇയാളെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. പാനൂരില്‍ കുറച്ച് ദിവസങ്ങളായി സി.പി.എം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവുമെന്ന് കരുതുന്നു. പ്രദേശത്ത് കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തി.
കഴിഞ്ഞ ദിവസം കണ്ണൂര്‍ കൂത്തുപറമ്പില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു ആര്.എസ്.എസ് പ്രവര്‍ത്തകനെ പൊലീസ് പിടികൂടി.
https://www.facebook.com/Malayalivartha