രണ്ട് കാമുകന്‍മാരുമായി ജീവിച്ചുവന്ന റാണിയുടെ ൈസ്വര്യ വിഹാരത്തിന് മകള്‍ തടസമായി; പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തത്ത പറയും പോലെ പറഞ്ഞു
ചോറ്റാനിക്കരയിലെ നാലു വയസുകാരിയെ അമ്മയും കാമുകന്‍മാരും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവായത് അമ്മ റാണി പൊലീസില്‍ നല്‍കിയ പരാതി. മകളെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ റാണിയുടെ പെരുമാറ്റത്തില്‍ തോന്നിയ നേരിയ സംശയമാണ് സമൂഹത്തെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ സഹായകമായത്. 2013 ഒക്‌ടോബര്‍ മാസമായിരുന്നു ചോറ്റാനിക്കര അമ്പാടിമലയില്‍ വാടകക്ക് താമസിക്കുകയായിരുന്ന റാണി മകളെ കാണാനില്ലെന്ന പരാതിയുമായി ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലെത്തിയത്.
പരാതിക്കാരിയായെത്തിയ റാണിയോട് മകളെ കുറിച്ച് ചോദിക്കുമ്പോള്‍ ഉണ്ടാകുന്ന ഭാവമാറ്റമാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ സ്വന്തം കാമുകന്‍ മകളെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം റാണി വെളിപ്പെടുത്തുകയായിരുന്നു. ചോറ്റാനിക്കര കരിങ്ങാച്ചിറയില്‍ എല്‍കെജി വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട നാലു വയസുകാരി. റാണിയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ ജയിലിലായതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം.
കേസിലെ ഒന്നാം പ്രതി കോലഞ്ചേരി സ്വദേശി രഞ്ജിത്തുമായി റാണി അടുപ്പത്തിലാകുന്നത് ഈ സമയത്താണ്. വാടകക്ക് താമസിച്ചിരുന്ന വീട്ടില്‍ രഞ്ജിത്ത് പതിവ് സന്ദര്‍ശകനായിരുന്നു. ഇയാള്‍ തന്റെ സഹോദരനാണെന്നാണ് സമീപവാസികളോട് റാണി പറഞ്ഞിരുന്നത്. പിന്നീട് രഞ്ജിത്ത് റാണിയുടെ വാടക വീട്ടിലേക്ക് താമസം മാറി. ഇതേ സമയം രഞ്ജിത്തിന്റെ സുഹൃത്ത് ബേസിലുമായും റാണി അടുപ്പത്തിലായി. രഞ്ജിത്തും ബേസിലുമായുള്ള റാണിയുടെ ബന്ധത്തിന് നാലുവയസുകാരിയായ മകള്‍ തടസമായതോടെ രഞ്ജിത്തും ബേസിലും കുട്ടിയെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി. റാണിക്കും ഇക്കാര്യത്തില്‍ എതിര്‍ അഭിപ്രായമില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
കൊല നടന്ന ദിവസം കുട്ടി സ്‌കൂള്‍ വിട്ട് വീട്ടില്‍ വരുമ്പോള്‍ രഞ്ജിത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. റാണിയും ബേസിലും വീട്ടില്‍ ഉണ്ടായിരുന്നില്ല. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുഖം മൂടി പിടിച്ച രഞ്ജിത്ത് കഴുത്തില്‍ കൈമുറുക്കി എടുത്ത് എറിയുകയായിരുന്നു. തലയുടെ പിന്‍വശം ഇടിച്ചു വീണ കുട്ടി മരിച്ചു. തുടര്‍ന്ന് മൃതദേഹം വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയും ഈ സമയം വീട്ടിലെത്തിയ റാണിയോടും ബേസിലിനോടും വിവരം അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ റാണി തന്നെയാണ് കുട്ടിയെ മറവ് ചെയ്യാന്‍ രഞ്ജിത്തിനും ബേസിലിനും സ്ഥലം കാട്ടി കൊടുത്തത്. ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം മറവ് ചെയ്തത്. തുടര്‍ന്നാണ് റാണി മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
https://www.facebook.com/Malayalivartha