ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ പെട്ടവരില്‍ നല്ലൊരു ശതമാനത്തിനും പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കുന്നതില്‍ മതിയായ അവബോധം ഇല്ലെന്ന് കാട്ടാക്കട പഞ്ചായത്ത് സെക്രട്ടറി
കാട്ടാക്കടയിലെ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ കെട്ടിട നികുതി അടയ്ക്കുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. ഇതിനെതിരെ വ്യാപക പ്രതിഷേധം. പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ചൊവാഴ്ച പൂവച്ചല്‍ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് സംഭവം നടന്നത്. കെട്ടിട കരം ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ പതിനേഴായിരത്തോളം വീടുകളില്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ പെട്ടവരാണെന്നും ഇതില്‍ നല്ലൊരു ശതമനം പേരും പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കുന്നതില്‍ മതിയായ അവബോധം ഇല്ലാത്തവരാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
നല്ലൊരു തുക കുടിശിക ഉണ്ടെന്നും കാണിച്ചാണ് സെക്രട്ടറി പഞ്ചായത്തിലെ ക്രിസ്ത്യന്‍ മത സ്ഥാപനങ്ങളിലേക്ക് നോട്ടിസ് അയച്ചത്. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ശ്രീകണ്ഠന്‍, ആര്‍.രാഘവലാല്‍, പി.മിനി, ഒ.സുജ, വി.ജി.രമ്യ ഉള്‍പ്പടെയുള്ള യു.ഡി.എഫ് അംഗങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗം ബഹിഷ്‌ക്കരിച്ചു. പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ച ചെയ്യാതെയും വാര്‍ഡ് അംഗങ്ങളെ അറിയിക്കാതെയുയാണ് നോട്ടീസ് അയച്ചതെന്നും വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രസിഡന്റ് അംഗീകരിച്ചില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കുടിശിക വന്നാല്‍ അത് അതത് വ്യക്തികള്‍ക്ക് നോട്ടിസ് അയക്കുകയും പഞ്ചായത്തിലും കുടിശിക അടക്കേണ്ടവര്‍ നിശ്ചിത തീയതിക്ക് മുന്‍പ് അടക്കേണ്ടതാണെന്ന് മറ്റു പരസ്യ മാര്‍ഗങ്ങളിലൂടെയും അറിയിക്കുകയാണ് പതിവ്.
ജാതി, മതം തിരിച്ചു അറിയിപ്പ് നല്‍കാറില്ല. എന്താണ് പഞ്ചായത്തില്‍ നിന്നും ഇങ്ങനെ ഒരു അറിയിപ്പ് നല്‍കാന്‍ ഉണ്ടായ സാഹചര്യമെന്ന് ബന്ധപ്പെട്ടവര്‍ വ്യ്കതമാക്കണമെന്നും അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിനാണ് ഇത് സംബന്ധിച്ച് സെക്രട്ടറി കത്തയച്ചത്.
https://www.facebook.com/Malayalivartha