സാമ്പത്തിക പ്രശ്‌നം ആരോപിച്ച് വി എസ് അച്യുതാനന്ദനും ഇ.എം.എസും ചേര്‍ന്ന് ചാത്തുണ്ണി മാസ്റ്ററുടെ പുറത്താക്കലിന് ചരട് വലിച്ചെന്ന് പറയുന്നു; ഇന്ന് കോടിയേരിയേയും മകനെയും അതേ കാരണത്തിന്റെ പേരില്‍ ന്യായീകരിക്കുന്നു
ദുബായില്‍ 13 കോടി രൂപ യുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം നേരിടുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനോയി കൊടിയേരിയെ രക്ഷിച്ചെടുക്കാന്‍ രണ്ട് ദിവസം മുമ്പ് സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു ന്യായീകരണ പത്രക്കുറിപ്പിറക്കി. അത് വായിച്ച പഴയകാല മാധ്യമപ്രവര്‍ത്തകരും ചില രാഷ്ട്രീയ നേതാക്കളും പറഞ്ഞൊരു സംഭവം പറയാം. 33 വര്‍ഷം മുമ്പ് സംസ്ഥാന കമ്മറ്റിയംഗമായ കെ.ചാത്തുണ്ണി മാസ്റ്ററെ സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധത പാലിക്കാതിരു ന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറ ത്താക്കിക്കൊണ്ടുള്ള സംസ്ഥാന സെക്രട്ടറിയേറ്റിന്റ പ്രസ്താവനയും ബിനോയി കോടിയേരിയ ന്യായീകരിക്കുന്ന പ്രസ്താവനയും താരതമ്യം ചെയ്യണമെന്നാണ് ഇവരെല്ലാം പറയുന്നത്.
1967, 70 വര്‍ഷങ്ങളില്‍ ബേപ്പൂരില്‍ നിന്ന് നിയമസഭയിലേക്കും 1979 ല്‍ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട സമുന്നത നേതാവായിരുന്നു കെ. ചാത്തുണ്ണി മാസ്റ്റര്‍. അടിയന്തരാവസ്ഥക്കാലത്ത് ഇടതു മുന്നണി ഏകോപന സമിതി കണ്‍വീനര്‍, ദേശാഭിമാനി, ചിന്ത പത്രാധിപര്‍ ദീര്‍ഘകാലം സി പി എം സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാത്തുണ്ണി മാസ്റ്റര്‍ സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധത പാലിക്കാതിരിക്കുകയും തന്മൂലം അദ്ദേഹ ത്തെപ്പറ്റി പാര്‍ട്ടി മെമ്പര്‍മാരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവിശ്വാസവും അവമതിപ്പും സൃഷ്ടിക്കുകയും ചെയ്തതിനും പാര്‍ട്ടി നയത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും കമ്മ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ് ) പാര്‍ട്ടി കേരള സംസ്ഥാന കമ്മിറ്റി മെമ്പറായ കെ. ചാത്തുണ്ണി മാസ്റ്ററെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. എന്നായിരുന്നു അന്നത്തെ പത്രക്കുറിപ്പ്. 1985 ജൂണ്‍ 24ന് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ 'ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കി ' എന്ന തലക്കെട്ടില്‍ വാര്‍ത്തയും വന്നു.
പാര്‍ട്ടിക്ക് നിയന്ത്രണമുണ്ടായിരുന്ന ജനശക്തി ഫിലിംസിന്റെ ഒരു ലക്ഷം രൂപയും കിസാന്‍ സഭയുടെ ഫണ്ടും വെട്ടിച്ചു വെന്നായിരുന്നു ചാത്തന്‍ മാസ്റ്റര്‍ക്കെതിയുള്ള ആരോപണം ചതിപ്രയോഗത്തിലൂടെയാണ് ചാത്തുണ്ണി മാസ്റ്ററെ പുറത്താക്കിയതെന്ന ആക്ഷേപം അക്കാലത്ത് ഉയര്‍ന്നിരുന്നു. വി എസ് അച്യുതാനന്ദനാണ് മാസ്റ്ററുടെ പുറത്താക്കലിന് ചരട് വലിച്ചതെന്നാണ് പറയപ്പെട്ടുന്നത്. ഒപ്പം ഇ എം എസ്സിന്റ താല്പര്യവും.
കമ്മ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പെടുക്കുന്നതില്‍ 45 വര്‍ഷം നിര്‍ണായക പങ്ക് വഹിച്ച നേതാവിനെ 'സാമ്പത്തിക ഇടപാടില്‍ സത്യസന്ധത പാലിക്കാതിരുന്നതിന്റെ ' പേരില്‍ പുറത്താക്കിയ പാര്‍ടിയാണ് 13 കോടി രൂപ യുടെ ഇടപാടില്‍ കുരുങ്ങിയ പാര്‍ടി സെക്രട്ടറിയുടെ മകനെ ന്യായീകരിച്ചു കൊണ്ട് സെക്രട്ടറിയേറ്റ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. 13 കോടി രൂപയുടെ ആരോപണം നേരിടുന്ന പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ നിമിത്തം പാര്‍ടി മെമ്പറന്മാരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ അവിശ്വാസവും അവമതിപ്പും ഉണ്ടായതായും പറയുന്നില്ല. പാര്‍ടിയില്‍ നിന്ന് പുറത്താക്കിയ വിവരം മാസ്റ്റര്‍ പത്രം വായിച്ചിട്ടാണ് അറിയുന്നത്. ഈ വിവരമറിഞ്ഞ അദ്ദേഹം തൊണ്ടയിടറി ക്കൊണ്ട് ചില സുഹൃത്തുക്കളോട് പറഞ്ഞു 'എനിക്ക് മരിക്കാന്‍ കഴിയും, പക്ഷേ കമ്യൂണിസം വിടാന്‍ കഴിയില്ല.'
https://www.facebook.com/Malayalivartha